യുഎസ് യാത്ര; ഔദ്യോഗിക ചുമതലകൾ കൈമാറില്ലെന്ന് മുഖ്യമന്ത്രി

By Team Member, Malabar News
Pinarayi Vijayan Refuses To Hand Over The Government Rein To Any Other

തിരുവനന്തപുരം: ചികിൽസയുടെ ഭാഗമായി അമേരിക്കയിലേക്ക് പോകുമ്പോൾ ഔദ്യോഗിക ചുമതലകൾ മറ്റാർക്കും കൈമാറില്ലെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കൂടാതെ മന്ത്രിസഭാ യോഗം പതിവ് പോലെ ബുധനാഴ്‌ചകളിൽ ഓൺലൈനായി ചേരുമെന്നും, അത്യാവശ്യ ഫയലുകളിൽ ഇ ഫയൽ സംവിധാനത്തിലൂടെ താൻ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അടുത്ത മന്ത്രിസഭാ യോഗം ജനുവരി 19ആം തീയതിയാണ്. ഇത് ഓൺലൈനായി ചേരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ചികിൽസയുടെ ഭാഗമായി 15ആം തീയതിയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. തുടർന്ന് 29ആം തീയതിയോടെ മടങ്ങിയെത്തുകയും ചെയ്യും. മുഖ്യമന്ത്രി വിദേശത്തു പോകുമ്പോൾ ചുമതല മറ്റാർക്കെങ്കിലും കൈമാറുമോ എന്ന ആകാംക്ഷ അവസാനിപ്പിച്ചു കൊണ്ടാണ് അദ്ദേഹം തീരുമാനം വെളിപ്പെടുത്തിയത്.

Read also: കോവിഡ് രൂക്ഷമാകുന്നു; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE