പെരുവണ്ണാമൂഴി ടൂറിസം പദ്ധതി; പൂർത്തീകരണം ഉടൻ, സെപ്റ്റംബറിൽ ഉൽഘാടനം

By Trainee Reporter, Malabar News
peruvannamuzhi dam project
Peruvannamuzhi Dam
Ajwa Travels

പേരാമ്പ്ര: പെരുവണ്ണാമൂഴി ടൂറിസം പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ ഉടൻ പൂർത്തീകരിച്ച് സെപ്റ്റംബറിൽ നാടിന് സമർപ്പിക്കുമെന്ന് ടിപി രാമകൃഷ്‌ണൻ എംഎൽഎ പറഞ്ഞു. പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതി സംബന്ധിച്ചുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും എംഎൽഎ പറഞ്ഞു. 2020 നവംബറിലാണ് പെരുവണ്ണാമൂഴി ടൂറിസം പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്.

കാന്റീൻ, ഓപ്പൺ കഫ്റ്റീരിയ, നടപ്പാത, കുട്ടികളുടെ പാർക്ക്, ലാൻഡ് സ്‌കേപ്പിങ്, ടിക്കറ്റ് കൗണ്ടർ, വാഹന പാർക്കിങ് സൗകര്യം തുടങ്ങി 3.13 കോടി രൂപയുടെ നിർമാണ പ്രവൃത്തികളാണ് ഇവിടെ നടക്കുന്നത്. വിനോദ സഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ നിർമാണം, പരിപാലനം, നടത്തിപ്പ് എന്നിവയുടെ ചുമതല പെരുവണ്ണാമൂഴി ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റിക്കായിരിക്കും.

അവലോകന യോഗത്തിൽ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ സുനിൽ, ഡിടിപിസി സെക്രട്ടറി സിപി ബീന, എസ്‌കെ സജീവ്, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്‌ഥർ എന്നിവർ പങ്കെടുത്തു.

Read Also: ചാരക്കേസിലെ ഗൂഢാലോചന; പ്രതികളുടെ മുൻ‌കൂർ ജാമ്യഹരജി ഇന്ന് വീണ്ടും പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE