പെട്ടിമുടിയിൽ തിരച്ചിൽ തുടരും; കാണാമറയത്ത് 14 പേർ കൂടി

By Desk Reporter, Malabar News
pettimudi _2020 Aug 16
Ajwa Travels

ഇടുക്കി: പെട്ടിമുടി ദുരന്തത്തിൽ കാണാതായ മുഴുവൻ ആളുകളെയും കണ്ടെത്തും വരെ തിരച്ചിൽ തുടരാൻ തീരുമാനം. മുന്നാറിൽ ചേർന്ന പ്രത്യേക അവലോകന യോഗത്തിലാണ് തീരുമാനം. ഇന്നലെ വ്യാപകമായി നടത്തിയ തിരച്ചിലിലും ആരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ന് കൂടുതൽ പേരെ ഉൾപ്പെടുത്തി പുഴയോട് ചേർന്നുള്ള പ്രദേശങ്ങളിൽ അടക്കം തിരച്ചിൽ തുടരും. 14 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇതുവരെ 56 പേരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്.

പുഴ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനായി കൂടുതൽ പ്രദേശവാസികളുടെ സഹായം തേടാനാണ് ആലോചിക്കുന്നത്. ഇതിനായി ഇടമലക്കുടിയിൽ നിന്നുമുള്ള ആദിവാസി യുവാക്കളുടെ സഹായ ഉൾപ്പെടെ തേടും. ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്കും മാറ്റിപാർപ്പിച്ചവർക്കും ഉള്ള ധനസഹായം എത്രയും വേഗത്തിൽ ലഭ്യമാക്കാനും യോഗത്തിൽ തീരുമാനമായി. 64 കുടുംബങ്ങളെയാണ് സ്ഥലത്തുനിന്നും മാറ്റി പാർപ്പിച്ചിരിക്കുന്നത്. ഇവരുടെ വീടുകൾ എത്രയും പെട്ടെന്ന് വാസയോഗ്യമാക്കി നൽകും.

ഉരുൾപൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ടുപോയ ഇടമലക്കുടിയിലേക്ക് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ചുമതല മൂന്നാർ ഡിഎഫ്ഒക്ക് ജില്ലാ കളക്ടർ കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE