പെട്ടിമുടി ദുരന്തം; കാരണം അതിതീവ്ര മഴ

By News Desk, Malabar News
geological survey of india about pettimudi disaster
Pettimudi
Ajwa Travels

തിരുവനന്തപുരം: പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയുണ്ടായ ദുരന്തത്തിന് കാരണം ഒരാഴ്‌ചയായി പെയ്‌ത അതി തീവ്രമഴയെന്ന് ജിയോളിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ. ദുരന്തത്തിന് ശേഷം പുറത്തുവരുന്ന ആദ്യ ആധികാരിക റിപ്പോര്‍ട്ടാണ് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടേത്. പെട്ടിമുടിയിലെ ലയങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 10 വരെ പെയ്‌ത കനത്ത മഴയാണ് ഉരുള്‍പൊട്ടലിന് കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രദേശത്ത് 24-26 സെന്റീ മീറ്റര്‍ മഴയാണ് പെയ്‌തത്. ഇതുവരെ നടത്തിയ മാപ്പിങ് പഠനങ്ങളിലെല്ലാം തന്നെ പെട്ടിമുടി അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്നാണ് സൂചിപ്പിക്കുന്നത്. ലയങ്ങളിരിക്കുന്ന പ്രദേശം ഒരു മലയുടെ ചരിവിലാണ്. ചെറിയ മരങ്ങളും പാറക്കല്ലുകളും നിറഞ്ഞ മലയുടെ മുകള്‍ഭാഗം ഒരാഴ്ചയോളം നീണ്ടു നിന്ന കനത്ത മഴയെ തുടര്‍ന്ന് ദുര്‍ബലമായി. ഇതേ തുടര്‍ന്ന് വലിയ പാറക്കെട്ടുകള്‍ ഉള്‍പ്പെടെ താഴേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. ഇതാണ് നാടിനെ നടുക്കിയ ദുരന്തത്തിന് കാരണമായത്.

നേരത്തെ ഇതിനു സമാനമായ സംഭവങ്ങള്‍ ഒന്നും നടന്നിട്ടില്ലാത്തതിനാലാണ് തോട്ടം തൊഴിലാളികള്‍ക്ക് മുന്‍കരുതല്‍ എടുക്കാന്‍ കഴിയാതെ പോയത്. ഇത് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിക്കുകയും ചെയ്‌തു. ഇപ്പോഴും ദുരന്ത സാധ്യത നില നില്‍ക്കുന്നതിനാല്‍ ഈ സ്ഥലത്ത് നിന്ന് ലയങ്ങള്‍ മാറ്റണമെന്നും പുഴയുടെ തീരത്തുള്ള നിര്‍മാണങ്ങള്‍ ഒഴിവാക്കണമെന്നും ജിയോളജിക്കല്‍ സര്‍വ്വേ അന്വേഷണ റിപ്പോര്‍ട്ടിലൂടെ നിര്‍ദ്ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE