യുപിഐ വിപണി; ഗൂഗിള്‍ പേയെ പിന്‍തള്ളി നേട്ടം ഫോണ്‍ പേക്ക്

By News Desk, Malabar News
Ajwa Travels

ഡെല്‍ഹി: യുപിഐ വിപണിയിലെ ഗൂഗിളിന്റെ മേധാവിത്വത്തെ തകര്‍ത്ത് ആധിപത്യം സ്‌ഥാപിച്ച് ഫോണ്‍പേ. തുടര്‍ച്ചയായി മൂന്നാം മാസവും നടത്തിയ കണക്കെടുപ്പിലാണ് ഫേണ്‍പേയുടെ ഈ കുതിച്ചു കയറ്റം. ഡിസംബര്‍ മാസത്തെ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ)യില്‍ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റയിലാണ് ഈ വിവരം.

പട്ടികയില്‍ രണ്ടാം സ്‌ഥാനത്തുള്ള ഗൂഗിള്‍ പേയേക്കാള്‍ ഫോണ്‍ പേക്ക് മികച്ച ലീഡ് ഉണ്ട്. വാട്‌സാപ്പ് പേയ്‌മെന്റ് വന്നെങ്കിലും ഫോണ്‍പേക്ക് കുറച്ച് കാലത്തേക്ക് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനാവും. വാള്‍മാര്‍ട്ടിനും ഡിജിറ്റല്‍ പേയ്‌മെന്റ് പ്ളാറ്റ്ഫോം ഉണ്ട്, ഡിസംബര്‍ മാസത്തില്‍ ഫോണ്‍പേ 902.3 ദശലക്ഷം ഇടപാടുകള്‍ പ്രോസസ് ചെയ്‌തു. ഇത് ഏകദേശം 182,126.88 കോടി രൂപയുടേതാണ്.

ഫോണ്‍പേയുടെ വിപണി വിഹിതം 40.4 ശതമാനവും ഗൂഗിള്‍ പേയുടേത് 38.2 ശതമാനവുമാണ്. മൊത്തം 176,199.33 കോടി രൂപയുടെ 854.49 ദശലക്ഷം ഇടപാടുകളാണ് ഗൂഗിള്‍ പേ നടത്തിയത്. എന്‍പിസിഐ ഡാറ്റ പ്രകാരം ഡിസംബറില്‍ യുപിഐ ആപ്ളിക്കേഷനുകളില്‍ ആദ്യ അഞ്ച് സ്‌ഥാനങ്ങളില്‍ ഇടം നേടിയ ആക്‌സിസ് ബാങ്ക് ആപ്പ്ളിക്കേഷനാണ് ഏക ബാങ്കിംഗ് ആപ്പ്ളിക്കേഷന്‍.

ആക്‌സിസ് ബാങ്കിന്റെ യുപിഐ സേവനത്തില്‍ 90 ദശലക്ഷത്തിലധികം ഇടപാടുകള്‍ നടന്നു. ഇത് ഏകദേശം 644.50 കോടി രൂപയുടേതാണ്. ആമസോണ്‍ പേയും ഭീം ആപ്പും പട്ടികയില്‍ അഞ്ചാമതും ആറാമതുമാണ്. ആമസോണ്‍ പേയുടെ അളവ് 1.8 ശതമാനത്തിലധികമാണ്.

1.61 ദശലക്ഷം ഇടപാടുകളുമായി 328.52 കോടി രൂപയുടെ ഇടപാട് നടത്തി സാംസങ് പേ ആപ്പ്ളിക്കേഷന്‍ പതിനാലാം സ്‌ഥാനത്തുണ്ട്. ഫ്രീചാര്‍ജും ഡിസംബര്‍ മാസത്തില്‍ പട്ടികയില്‍ ഇടം നേടി. മൊത്തം 60 കോടി രൂപയാണ് ഡിസംബറില്‍ ഒരു ദശലക്ഷം ഇടപാടുകളിലൂടെ നടത്തിയത്. രണ്ടു ശതമാനം വളര്‍ച്ചയാണ് നവംബറില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച വാട്‌സാപ്പ് പേക്ക് കിട്ടിയത്.

Also Read: പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തണമെന്ന് വിദഗ്‌ധ സമിതിയുടെ ശുപാർശ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE