ക്രിക്കറ്റ് ആവേശത്തിലേക്ക് വീണ്ടും രാജ്യം; ഐ‌പി‌എല്ലിന് താരങ്ങൾ എത്തിത്തുടങ്ങി

By Desk Reporter, Malabar News
IPL players_2020 Aug 14
ചെന്നൈ സൂപ്പർ കിങ്സ് താരങ്ങളായ പിയൂഷ് ചാ‌വ്‌ല, ബരീന്ദർ സ്രാൻ, സുരേഷ് റെയ്‌ന, ദീപക് ചാഹർ എന്നിവർ ന്യൂഡൽഹിയിൽനിന്ന് ചെന്നൈയിലേക്കുള്ള വിമാനത്തിൽ. റെയ്ന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം.
Ajwa Travels

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) പുതിയ പതിപ്പിന് ഒരുക്കമായി താരങ്ങൾ ടീമിനൊപ്പം ചേർന്ന് തുടങ്ങി. ഐ‌പി‌എല്ലിന് വേദിയാകുന്ന യു‌എയിലേക്ക് പോകുന്നതിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് സംഘടിപ്പിക്കുന്ന ആറ് ദിന ക്യാംപിനായി ഇന്ത്യൻ താരങ്ങൾ ചൈന്നൈയിൽ എത്തി. ചൈന്ന സൂപ്പർ കിങ്സിന്റെ ഇന്ത്യൻ താരങ്ങളായ സുരേഷ് റെയ്ന, ദീപക് ചാഹർ, പീയുഷ് ചാവ്ല, ബരീന്ദർ സ്രാൻ തുടങ്ങിയവരാണ് ഡൽഹിയിൽ നിന്നു വിമാന മാർഗം ചെന്നൈയിൽ എത്തിയത്. വിമാന ജീവനക്കാർക്ക് ഒപ്പം ഇവർ നിൽക്കുന്ന ചിത്രം സുരേഷ് റെയ്ന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നാളെ മുതൽ 20 വരെ ചെന്നൈയിലെ എം‌.എ. ചിദംബരം സ്റ്റേഡിയത്തിലാണ് ക്യാംപ് നടക്കുന്നത്. ക്യാംപിന് ശേഷം ഈ മാസം 22നു താരങ്ങൾ ചാർട്ടേഡ് വിമാനത്തിൽ യു‌എയിലേക്ക് പോകും. കോവിഡ് പരിശോധനയിൽ ഫലം നെഗറ്റിവ് ആണെന്ന് സ്ഥിരീകരിച്ച ക്യാപ്റ്റൻ ധോണി റാഞ്ചിയിൽ നിന്ന് ചെന്നൈയിൽ എത്തും. വെറ്ററൻ താരം ഹർഭജൻ സിങ്ങും ക്യാംപിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്, ബാറ്റിങ് പരിശീലകൻ മൈക്ക് ഹസ്സി എന്നിവരുടെ വരവിനെ കുറിച്ച് ഇപ്പൊഴും സ്ഥിരീകരിച്ചിട്ടില്ല. ബോളിങ് പരിശീലകൻ ലക്ഷ്മീപതി ബാലാജി മാത്രമാണു ക്യാംപിനുണ്ടാകുമെന്ന് സ്ഥിരീകരിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE