പ്‌ളീസ്‌ ഇന്ത്യ അവയർനസ് പ്രോഗ്രാം; 200 ലധികം പരാതികൾ സ്വീകരിച്ചു

സൗദി അഭിഭാഷകരും നിയമ വിദഗ്‌ധരും സാമൂഹിക പ്രവർത്തകരും പങ്കെടുത്ത പരിപാടിയിൽ ഇന്ത്യ, പാകിസ്‌ഥാൻ, നേപ്പാൾ, ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ പരാതികളാണ് സ്വീകരിച്ചത്.

By Central Desk, Malabar News
Pleace India Awareness Programme; More than 200 complaints received
Ajwa Travels

റിയാദ്: സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്ന പ്‌ളീസ്‌ ഇന്ത്യ റിയാദിലെ ബത്തയിൽ ക്ളാസിക് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടത്തിയ അവയർനസ് പ്രോഗ്രാമിൽ 200ലധികം പരാതികൾ സ്വീകരിച്ചതായി സംഘടന സ്‌ഥാപകനും ചെയർമാനുമായ ലത്തീഫ് തെച്ചി അറിയിച്ചു.

ഡോ. ജയചന്ദ്രൻ ഉൽഘാടനം ചെയ്‌ത പരിപാടിയിൽ സൗദി അഭിഭാഷകരും നിയമ വിദഗ്‌ധരും സാമൂഹിക പ്രവർത്തകരും പങ്കെടുത്തതായും വിവിധ നിയമ കുരുക്കിൽ അകപ്പെട്ട ഇന്ത്യ, പാകിസ്‌ഥാൻ, നേപ്പാൾ, ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 200ലധികം പേരുടെ പരാതികൾ സംഘടനക്ക് ലഭിച്ചതായും പത്രകുറിപ്പിൽ സംഘടന അറിയിച്ചു.

ഒളിവിൽ പോയ 30 കേസുകളും, 55 ട്രാവൽ ബാൻ പ്രശ്‌നങ്ങളും, 35 പോലിസ് കേസുകളും ശമ്പളം ലഭിക്കാത്ത 30 കേസുകളും, ഇഖാമ കിട്ടാത്ത 35 കേസുകളും, 34 ട്രാഫിക് പോലീസ് കേസുകളും, 17 മരണ കേസുകളും, 15 ജയിൽ കേസുകളും ഉൾപ്പെടെയാണ് ഇവയെന്ന് പ്‌ളീസ്‌ ഇന്ത്യ പറഞ്ഞു. അവയർനസ് പ്രോഗ്രാമിൽ അഡ്വക്കേറ്റ് അബ്‌ദുള്ള മിസ്‌വർ അൽ ദോസരി മുഖ്യപ്രഭാഷണം നിർവഹിച്ചു.

ലഭ്യമായ പരാതികളിൽ എംബസികളുടെ സഹായത്തോടെ വിവിധ മന്ത്രാലയങ്ങൾ, നിയമ കാര്യാലയങ്ങൾ, മനുഷ്യാവകാശ സംഘടനകൾ എന്നിവവഴി പരിഹാരശ്രമത്തിന് പ്‌ളീസ്‌ ഇന്ത്യ നേതൃത്വം നൽകുമെന്ന് ചെയർമാൻ ലത്തീഫ് തെച്ചിയും ഭാരവാഹികളും അറിയിച്ചു. സമാനമായ അവയർനസ് പ്രോഗ്രാമുകൾ സൗദിയിലെ ജിദ്ദ, മക്ക, മദീന, ദമാം, നജ്റാൻ എന്നിവിടങ്ങളിലും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Most Read: വീണ്ടും ഇന്ത്യയിൽ 23 ലക്ഷം വാട്‌സാപ്പ് അക്കൗണ്ടുകൾ മരവിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE