തിരുവനന്തപുരം: പ്ളസ് വൺ പ്രവേശനത്തിൽ സപ്ളിമെന്ററി അലോട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. നാളെ മുതൽ ഈ മാസം 28 വരെ വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. ഹയർസെക്കൻഡറി പ്രവേശന വെബ്സൈറ്റിൽ വിശദാംശങ്ങൾ ലഭ്യമാണ്. രാവിലെ 10 മുതൽ 5 വരെ അപേക്ഷ നൽകാവുന്നതാണ്. നേരത്തെ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർ അപേക്ഷ പുതുക്കി നൽകണം.
നേരത്തെ അപേക്ഷിക്കാത്തവരും പിഴവ് കാരണം പ്രവേശനം നിരസിക്കപ്പെട്ടവരും പുതിയ അപേക്ഷ സമർപ്പിക്കണം. നവംബർ ഒന്നിന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. നേരത്തെ മുഴുവൻ വിഷയങ്ങളിലും എ പ്ളസ് നേടിയ വിദ്യാർഥികൾ പോലും അലോട്ട്മെന്റ് ലഭിക്കാതെ പുറത്തിരിക്കുന്നു എന്ന ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെ സീറ്റുകൾ ആനുപാതികമായി ഉയർത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിക്കുകയും ചെയ്‌തിരുന്നു.
Read Also: ‘ഇവരുടെ മനസില്‍ വെറുപ്പും വിദ്വേഷവുമാണ്’; ഷമിയെ പിന്തുണച്ച് രാഹുല്‍ ഗാന്ധി