രാജ്യത്തെ സംരക്ഷിക്കണം; പ്രധാനമന്ത്രിയോട് രാഹുൽ

By Syndicated , Malabar News
Destroyed people's office, attacked by children, not angry; Rahul

ന്യൂഡെൽഹി: കേന്ദ്രത്തിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി. കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകത്തിൽ ചൈന രണ്ടാമത്തെ പാലം നിർമിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെയാണ് വിമർശനവുമായി രാഹുൽ രംഗത്ത് വന്നത്. ദേശീയ സുരക്ഷയിലും അഖണ്ഡതയിലും വിട്ടുവീഴ്‌ച പാടില്ലെന്ന് രാഹുൽ ട്വീറ്റ് ചെയ്‌തു.

ചൈനയുടെ നീക്കത്തിൽ സ്‌ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. പിന്നാലെയാണ് രാഹുലിന്റെ ട്വീറ്റ്‌. ചൈന രണ്ടാമത്തെ പാലം നിർമിക്കാൻ ശ്രമിക്കുമ്പോഴും സ്‌ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന കേന്ദ്ര പ്രതികരണത്തെ രാഹുൽ പരിഹസിച്ചു. ‘രാജ്യത്തെ പ്രതിരോധിക്കാൻ’ മോദിയോട് രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചു.

“ചൈന പാങ്കോങ്ങിൽ ആദ്യ പാലം നിർമിക്കുന്നു, GOI: ഞങ്ങൾ സ്‌ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. ചൈന പാങ്കോങ്ങിൽ രണ്ടാമത്തെ പാലം നിർമിക്കുന്നു, GOI: ഞങ്ങൾ സ്‌ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. ദേശീയ സുരക്ഷയിലും അഖണ്ഡതയിലും വിട്ടുവീഴ്‌ച പാടില്ല. ഭീരുത്വ, ശാന്ത പ്രതികരണം മതിയാവില്ല, പ്രധാനമന്ത്രി രാജ്യത്തെ സംരക്ഷിക്കണം.” – രാഹുൽ ട്വീറ്റ് ചെയ്‌തു.

നേരത്തെ കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാലയും കേന്ദ്രത്തെ വിമർശിച്ചിരുന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷയിൽ വിട്ടുവീഴ്‌ച ചെയ്യുന്ന കേന്ദ്ര നിലപാട് ഭയാനകമാണെന്ന് സുർജേവാല ആരോപിച്ചു.

Read also: കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിക്ക് നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE