കൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമയ്‌ക്ക് എതിരെ പോക്‌സോ കേസ്

By News Bureau, Malabar News
‘No. 18 Hotel’ Pocso Case
Ajwa Travels

കൊച്ചി: മുൻ മിസ് കേരളയുൾപ്പടെ മൂന്ന് പേരുടെ അപകട മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിനെതിരെ പോക്‌സോ കേസ് കൂടി.

നമ്പർ 18 ഹോട്ടലിൽ വെച്ച് റോയ് വയലാട്ട് ലൈംഗികമായി ഉപദ്രവിച്ചുവെന്ന കോഴിക്കോട് സ്വദേശിയായ അമ്മയുടെയും മകളുടെയും പരാതിയിലാണ് കേസെടുത്തത്. റോയുടെ സുഹൃത്ത് സൈജു തങ്കച്ചനും മറ്റൊരു യുവതിക്കെതിരെയും പരാതിയുണ്ട്.

റോയ് ഉപദ്രവിക്കുന്നത് മറ്റ് പ്രതികൾ മൊബൈലിൽ ചിത്രീകരിച്ചെന്നാണ് ഉന്നയിക്കുന്ന ആരോപണം. ഫോർട്ട്‌ കൊച്ചി പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസ് മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിന് കൈമാറി.

Most Read: ശ്രീകാന്ത് വെട്ടിയാർക്ക് മുൻകൂർ ജാമ്യം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE