മാസ്‌ക് ധരിക്കാന്‍ നിര്‍ദ്ദേശിച്ച പോലീസ് കോണ്‍സ്റ്റബിളിന് ക്രൂര മര്‍ദ്ദനം

By News Desk, Malabar News
police constable was thrashed by a group of people
Police constable Ratan Muktiar
Ajwa Travels

അസം: നാഗോണ്‍ പട്ടണത്തില്‍ ജനങ്ങളോട് മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ആവശ്യപ്പെട്ട പോലീസ് കോണ്‍സ്റ്റബിളിനെ ജനക്കൂട്ടം മര്‍ദ്ദിച്ചു. നാഗോണ്‍ സദര്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ രത്തന്‍ മുക്തിയാരെയാണ് ജനങ്ങള്‍ കൂട്ടത്തോടെ ആക്രമിച്ചത്. സംഭവത്തില്‍ അദ്ദേഹത്തിന്റെ മുഖത്തും ഇടത് കണ്ണിനും പരിക്കേറ്റു.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനു വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജനങ്ങള്‍ക്ക് ബോധവല്‍കരണം നല്‍കുന്നതിനായി ആരോഗ്യപ്രവര്‍ത്തകരും ഭരണകൂടവും പോലീസും മുന്നിലുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് കോവിഡ് ചട്ടം പാലിക്കണമെന്ന് ആവശ്യപ്പെട്ട പോലീസ് കോണ്‍സ്റ്റബിളിനെ ജനക്കൂട്ടം ആക്രമിച്ചത്.

സംഭവത്തില്‍ നാഗോണ്‍ സദര്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ആക്രമണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് നാഗോണ്‍ ജില്ലാ പോലീസ് ഒരു യുവാവിനെ പിടികൂടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE