തിരുവനന്തപുരം: കണ്ണൂരിൽ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പശ്‌ചാത്തലത്തില്‍ പോലീസ് സംവിധാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. കൊല്ലാനും കൊല്ലിക്കാനും ബിജെപിയും സിപിഎമ്മും പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുകയാണെന്ന് ഇദ്ദേഹം കുറ്റപ്പെടുത്തി. പോലീസ് സംവിധാനം ശക്‌തമാക്കിയില്ലെങ്കില്‍ കേരളം രാഷ്‌ട്രീയ കൊലക്കളമായി മാറുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പോലീസ് സംവിധാനം പരാജയപ്പെട്ടതിനാലാണ് സംസ്‌ഥാനത്ത് അരക്ഷിതാവസ്‌ഥ പടരുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോളജ് ക്യാംപസുകളെ ലഹരി കൈയ്യടക്കുന്നുവെന്ന് സുധാകരന്‍ പറഞ്ഞു. അക്രമങ്ങളെ നിയന്ത്രിക്കാനുളള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നില്ല. കുത്തഴിഞ്ഞ പോലീസ് സംവിധാനമാണ് സംസ്‌ഥാനത്തുള്ളത്. ഗുണ്ടകളെ നിയന്ത്രിക്കാന്‍ പോലീസിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.
അക്രമികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുകയാണെന്നും സുധാകരന്‍ ആഞ്ഞടിച്ചു. കാമ്പസുകളില്‍ വിദ്യാർഥികള്‍ ലഹരിക്ക് അടിമകളാകുമ്പോഴും സര്‍ക്കാരിന്റെ ഒരു സംവിധാനവും ഇതിനെതിരെ നടപടിയെടുക്കുന്നില്ലെന്ന് ഇ കുറ്റപ്പെടുത്തി. രക്ഷിതാക്കള്‍ക്ക് സ്വന്തം കുട്ടികളോട് സംസാരിക്കാന്‍ കഴിയാത്ത അവസ്‌ഥയാണിപ്പോള്‍. സര്‍ക്കാരിന്റെ തെറ്റായ പോലീസ് നയം കൊണ്ട് സംസ്‌ഥാനത്ത് അരക്ഷിതാവസ്‌ഥാ പടരുകയാണെന്നും സുധാകരന്‍ ആരോപിച്ചു.
Read Also: നീതി വൈകുന്നു, സർക്കാർ മറുപടി പറയണം; പ്രതികരിച്ച് ആഷിഖ് അബു