‘പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ’ സൗദി ഘടകം നാഷണൽ കമ്മിറ്റി നിലവിൽവന്നു

By Desk Reporter, Malabar News
PCWF Saudi National Committee
അഷ്‌റഫ് ഡിലാറ (പ്രസിഡണ്ട്), അൻവർ സാദിഖ് (ജനറൽ സെക്രട്ടറി), രതീഷ് (ട്രഷറർ)

റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ (PCWF) സൗദി അറേബ്യ നാഷണൽ കമ്മിറ്റി രൂപീകരണം നടന്നു. ഓൺലൈൻ വഴി വിളിച്ചുചേർത്ത ജനറൽബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടന്നത്.

പൊന്നാനിയിലും പ്രവാസലോകത്തും PCWF നടത്തിവരുന്ന കാരുണ്യ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും പൊന്നാനിയിലെ ഡയാലിസിസ് സെന്ററിന് പ്രവാസികൾ നൽകുന്ന പിന്തുണ വലുതാണെന്നും യോഗം ഉൽഘാടനം ചെയ്‌ത്‌ കൊണ്ട് പൊന്നാനി മുനിസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറം പറഞ്ഞു. ഗ്ളോബൽ കമ്മിറ്റി ഉപാധ്യക്ഷൻ സിവി മുഹമ്മദ്‌ നവാസ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.

പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് കൈതാങ്ങായി പ്രവർത്തിക്കാൻ PCWFനു കഴിയണമെന്ന് സി ഹരിദാസ് പറഞ്ഞു. സൗദി പോലുള്ള വലിയപ്രദേശത്ത് PCWF രൂപീകരിച്ചതിലുള്ള സന്തോഷവും യോഗത്തിൽ മുഖ്യാതിഥിയായിരുന്ന PCWF ഗ്ളോബൽ കമ്മിറ്റി ഉപദേശക സമിതി ചെയർമാനും എക്‌സ് എംപിയുമായ സി ഹരിദാസ് പങ്കുവച്ചു. പ്രവാസം; പ്രശനങ്ങളും PCWFന്റെ ദൗത്യവും എന്ന വിഷയത്തെ ആസ്‌പദമാക്കി സൗദി നാഷണൽ കമ്മിറ്റി മുഖ്യ രക്ഷാധികാരി മാമദ് പൊന്നാനി യോഗത്തിൽ സംസാരിച്ചു.

സൗദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നായി ജനറൽബോഡി അംഗത്വം എടുത്തവരിൽ നിന്നും 30 അംഗ എക്‌സിക്യൂട്ടീവിനെയും, പ്രധാന ഭാരവാഹികളെയും തിരഞ്ഞെടുത്തു. എക്‌സിക്യൂട്ടീവ് പാനൽ അവതരണത്തിന് PCWF ഗ്ളോബൽ കമ്മിറ്റി ജനറൽസെകട്ടറി രാജൻ തലക്കാട്ടും, പുതിയ ഭാരവാഹി അവതരണത്തിന് ഗ്ളോബൽ കമ്മിറ്റി ഉപാധ്യക്ഷൻ സിവി മുഹമ്മദ്‌ നവാസും നേതൃത്യം നൽകി.

Ponnani Cultural World Foundation
മുഖ്യ രക്ഷാധികാരി മമ്മദ് പൊന്നാനി, രക്ഷാധികാരികൾ; സലിം കളക്കര, ഷംസു പൊന്നാനി

മുഖ്യ രക്ഷാധികാരിയായി മമ്മദ് പൊന്നാനിയെയും രക്ഷാധികാരികളായി സലിം കളക്കര, ഷംസു പൊന്നാനി എന്നിവരെയും തിരഞ്ഞെടുത്തു. അഷ്‌റഫ് ഡിലാറയെ പ്രസിഡണ്ടായും ജനറൽ സെക്രട്ടറിയായി അൻവർ സാദിഖ്, ട്രഷററായി രതീഷിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാരായി ബിജു ദേവസ്യ, അലി ചെറുവത്തൂർ, സദകത് എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി ഷമീർ മേഘ, ബാദുഷ, ഷമീർ എൻപി എന്നിവരെയും തിരഞ്ഞെടുത്തു.

അൻസാർ നൈതല്ലൂർ (ഐടി & മീഡിയ), ഫസൽ മുഹമ്മദ് (പബ്ളിക് സർവീസ്), ഫൈസൽ കെആർ (ജോബ് സെൽ), വാഹിദ് (കൾച്ചെറർ വിങ്), ജാസിർ പള്ളിപ്പടി (ഹെൽത്ത് വിങ്) എന്നിവരെ വിവിധ സബ് കമ്മിറ്റി ചെയർമാൻമാരായും നിയോഗിച്ചു. അഷ്‌റഫ്‌ കലാഭവൻ, ഗ്ളോബൽ നേതാകളായ മുനീറ, ഷഹീർ മേഘ, വിവിധ ജിസിസി രാജ്യങ്ങളിലെ PCWF പ്രസിഡണ്ടു‌മാർ, സൗദി നേതാകളായ എൻപി അഷ്‌റഫ്, സലീം കളക്കര എന്നിവർ ആശംസളർപ്പിച്ച്‌ സംസാരിച്ചു. അൻവർ സാദിഖ് നന്ദിയും പറഞ്ഞു.

Most Read: മൂലധനത്തേക്കാൾ വലുതാണ് ജനങ്ങൾക്ക് സ്വകാര്യത; വാട്‌സാപ്പിന് നോട്ടീസയച്ച് സുപ്രീം കോടതി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE