പോപ്പുലർ ഫ്രണ്ടിന്റെ തേർവാഴ്‌ച; പ്രതികരിച്ചും കേസെടുത്തും ഹൈക്കോടതി

ആഭ്യന്തരവകുപ്പ് മുട്ടുകുത്തി പോകുന്ന നിലയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ അഴിഞ്ഞാട്ടം സംസ്‌ഥാനത്ത്‌ തുടരുകയാണ്.

By Central Desk, Malabar News
Popular Front Criminalism; high court intervention
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത്‌ ഹർത്താൽ എന്ന പേരിൽ നടത്തുന്ന പോപ്പുലർ ഫ്രണ്ട് തേർവാഴ്‌ചയിൽ ശക്‌തമായ പ്രതികരണവുമായി ഹൈക്കോടതി. മിന്നൽ ഹർത്താൽ ആഹ്വനം ചെയ്‌ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ നടപടി കോടതീയലക്ഷ്യമാണെന്ന് ചൂണ്ടികാണിച്ചാണ്‌ ഹൈക്കോടതി നടപടികൾക്ക് ഉത്തരവിട്ടത്.

സ്വകാര്യ സ്വത്ത്‌ സംരക്ഷിക്കാൻ പോലീസ് നടപടി ഉറപ്പാക്കാനും പൊതുഗതാഗതത്തിന് മതിയായ സുരക്ഷ നൽകാനും കോടതി ആവശ്യപ്പെട്ടു. നിയമവിരുദ്ധ ഹർത്താൽ പിന്തുണക്കുന്നവരെ നിരീക്ഷിക്കണമെന്നും പൊതുമുതൽ, നശിപ്പിച്ചവർക്കെതിരെ കേസ് എടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു. പൊതുമുതൽ നഷ്‌ടവും മറ്റു നഷ്‍ടങ്ങളും ഉൾപ്പടെയുള്ള കണക്കുകൾ എത്രയും വേഗം കോടതിയെ അറിയിക്കണമെന്നും സ്വമേധയാ കേസെടുത്ത കോടതി ആവശ്യപ്പെട്ടു.

ആഭ്യന്തരവകുപ്പ് മുട്ടുകുത്തി പോകുന്ന നിലയിലാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ അഴിഞ്ഞാട്ടം സംസ്‌ഥാനത്ത്‌ തുടരുന്നത്. കോഴിക്കോട് നാലാം ഗേറ്റിന് സമീപം ഏഷ്യാനെറ്റ് ന്യൂസിന്റെ വാഹനത്തിന് നേരയും അക്രമം ഉണ്ടായി.

ഹർത്താൽ പ്രഖ്യാപിച്ചവർക്കെതിരെ കോടതിയലക്ഷ്യത്തിനും നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി വ്യക്‌തമാക്കി.മുന്‍കൂട്ടി അറിയാതെയുള്ള ഹർത്താൽ നിയമവിരുദ്ധമെന്നും കോടതി പറഞ്ഞു. ഹർത്താലിനിടെ ആക്രമണം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാൻ പോലീസിനോടും കോടതി നിർദ്ദേശിച്ചു.

അതേസമയം, ആഭ്യന്തരവകുപ്പ് മുട്ടുകുത്തി പോകുന്ന നിലയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ അഴിഞ്ഞാട്ടം സംസ്‌ഥാനത്ത്‌ തുടരുകയാണ്. പൊതുജനത്തെയും മാദ്ധ്യമ പ്രവർത്തകരെയും ഉൾപ്പടെ ആക്രമിച്ചാണ് അഴിഞ്ഞാട്ടം തുടരുന്നത്. കോഴിക്കോട് നാലാം ഗേറ്റിന് സമീപം ഏഷ്യാനെറ്റ് ന്യൂസിന്റെ വാഹനത്തിന് നേര ഉൾപ്പടെ ആക്രമം തുടരുകയാണ്.

Most Read: ഗുജറാത്തിൽ പിടിയിലായ 200 കോടിയുടെ ലഹരി പാകിസ്‌ഥാനിൽ നിന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE