പോപ്പുലർ ഫ്രണ്ട് മോദിയുടെ റാലി ലക്ഷ്യമിട്ടു; അക്കൗണ്ടിൽ 120 കോടി രൂപ

By Central Desk, Malabar News
Popular Front targets Modi's rally; 120 crores in the account
Ajwa Travels

കോഴിക്കോട്: കേരളത്തില്‍ നിന്ന് പിടിയിലായ പിഎഫ്‌ഐ പ്രവര്‍ത്തകന്‍ മോദിയുടെ പട്‌ന റാലി ലക്ഷ്യമിട്ടതായി വെളിപ്പെടുത്തൽ ഉണ്ടെന്നും കേരളത്തിലെ പ്രമുഖരെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടെന്ന് എൻഐഎ പിടിച്ചെടുത്ത രേഖകളിൽ തെളിവുണ്ടെന്നും എൻഐഎ പറയുന്നു. കഴിഞ്ഞ ദിവസത്തെ റെയ്‌ഡിൽ അറസ്‌റ്റിലായ പ്രതികളെ കസ്‌റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് വെളിപ്പെടുത്തല്‍.

എന്‍ഐഎയുടെ ചോദ്യം ചെയ്യലില്‍ കേരളത്തില്‍ നിന്ന് അറസ്‌റ്റിലായ പിഎഫ്‌ഐ അംഗം ഷഫീഖ് പൈത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മോദിയുടെ പറ്റ്‌ന റാലിയായിരുന്നു തന്റെ ലക്ഷ്യമെന്നും റാലിക്കിടെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് പിഎഫ്‌ഐ നേതാക്കള്‍ ശ്രമിച്ചതെന്നും ഷെരീഫ് പറയുന്നു. ഇതിനായി ബാനര്‍ പോസ്‌റ്ററുകളും ഇവര്‍ തയ്യാറാക്കിയിരുന്നു. ഈ വര്‍ഷം ജൂലൈ 12 ന് ആയിരുന്നു പ്രധാനമന്ത്രിയുടെ പറ്റ്നയിലെ റാലി.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ)യുടെ അക്കൗണ്ടിൽ ഒരു വര്‍ഷത്തിനിടെ വന്നത് 120 കോടിയോളം രൂപയെന്നും ഇതിന്റെ ഇരട്ടി സമൂഹത്തിൽ നിന്ന് പിരിച്ചെടുത്തത് ഉണ്ടെന്നും കേന്ദ്ര അന്വേഷണ ഏജൻസികൾ. വിദേശത്തുനിന്നും നിയമ വിരുദ്ധമായി കോടിക്കണക്കിന് രൂപ സമാഹരിച്ചതായും എന്‍ഐഎയുടെ പറയുന്നു.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ അര ഡസനിലധികം പോഷക സംഘടനകള്‍ സൃഷ്‌ടിച്ചതായും ഇവക്കെല്ലാം വ്യത്യസ്‌ത ബാങ്ക് അക്കൗണ്ടുകൾ ഉണ്ടാക്കി കോടികളുടെ വെട്ടിപ്പ് നടത്തിയതായും എൻഐഎ സംശയിക്കുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങൾക്കായി ഇവരുടെ കീഴിലുള്ള വിവിധ പോഷക സംഘടനകളുടെ പേരിലുള്ള അക്കൗണ്ടുകളിലേക്ക് വന്ന പണത്തിന്റെ കണക്കുകൾ ശേഖരിച്ചു വരുന്നതായും എൻഐഎ പറഞ്ഞു.

രാജ്യവ്യാപകമായി ഇന്നലെ നടന്ന റെയ്‌ഡിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 106 പേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. ഇതിൽ കേരളത്തില്‍ നിന്ന് മാത്രം 22 പേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. ഭീകരവാദ-തീവ്രവാദ സംഘടനകളില്‍ ചേരാനും മതത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാനും മുസ്‌ലിം യുവാക്കളെ തീവ്രവാദികൾ ആക്കുന്നതിലും അതിനായി റിക്രൂട്ട് ചെയ്യുന്നതിലും പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഏര്‍പ്പെട്ടതായും എൻഐഎ പറയുന്നു. നിരോധിത തീവ്രവാദ സംഘടനകളായ സിമി, ഐസ് എന്നിവയെ പിന്തുണക്കുകയും ഇവയെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളിൽ ഇവര്‍ ഉള്‍പ്പെടുന്നുവെന്നും അന്വേഷണ ഏജന്‍സിയുടെ രേഖകൾ പറയുന്നു.

Most Read: സ്വയം കുഴിതോണ്ടുന്ന പോപ്പുലർ ഫ്രണ്ട് അഴിഞ്ഞാട്ടം; നിരോധന ആവശ്യത്തിന് ശക്‌തിപകരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE