സ്വയം കുഴിതോണ്ടുന്ന പോപ്പുലർ ഫ്രണ്ട് അഴിഞ്ഞാട്ടം; നിരോധന ആവശ്യത്തിന് ശക്‌തിപകരും

സംസ്‌ഥാന വ്യപകമായി രഹസ്യാന്വേഷണ ഏജൻസികൾ ശേഖരിച്ചുവരുന്ന ഇന്നത്തെ ഹർത്താൽ ആക്രമണ ദൃശ്യങ്ങൾ പോപ്പുലര്‍ ഫ്രണ്ടിനുമേല്‍ ദേശീയ അന്വേഷണ ഏജൻസിയുടെ കുരുക്ക് മുറുക്കാനും നിരോധന സാധ്യത വർധിപ്പിക്കാനും കാരണമാകും.

By Central Desk, Malabar News
Ajwa Travels

തിരുവനന്തപുരം: ഗുരുതര അക്രമങ്ങളിലൂടെയും പൊതുജനങ്ങളോടുള്ള വെല്ലുവിളിയുമായും കടന്നു പോകുന്ന പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താലും തുടർന്നുളള ഹൈക്കോടതി ഇടപെടലും സംഘടനയെ നിരോധിക്കാനുള്ള എന്‍ഐഎയുടെ വാദത്തിന് ശക്‌തി പകരും.

താലിബാന്‍ മാതൃകയിലുള്ള മതമൗലികവാദത്തിന് പോപ്പുലർ ഫ്രണ്ട് ശ്രമിക്കുന്നതായും ഇതര സംസ്‌ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കേരളത്തില്‍ ആയുധപരിശീലനം നല്‍കുന്നതായും കേരളത്തിൽ ഉറങ്ങികിടക്കുന്ന അതിതീവ്ര സംഘടനയാണ് പോപ്പുലർ ഫ്രണ്ട് എന്നൊക്കെ എന്‍ഐഎ പറയുമ്പോഴാണ് കോടതിയലക്ഷ്യം നടത്തിയുള്ള അതീവ ഗുരുതര ഹത്താലുമായി സംഘടന മുന്നോട്ടുപോകുന്നത്. അടുത്ത കാലങ്ങളിലൊന്നും കാണാത്ത ആക്രമ സംഭവങ്ങളുടെ നീണ്ടപട്ടികയാണ് ഇന്ന് സംസ്‌ഥാനത്ത്‌ ഉടനീളം ഉണ്ടായിരിക്കുന്നത്.

താരതമ്യേന അംഗസംഘ്യ കുറവുള്ള ഒരു സംഘടന നടത്തുന്ന ഹർത്താലിൽ നടക്കുന്ന അക്രമസംഭവങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്നിലെത്തും. അവിടെനിന്ന് ഇത് കോടതിയിലേക്കും. ഇന്ന് സംസ്‌ഥാനത്ത്‌ നടന്ന ആക്രമ സംഭവങ്ങളുടെയും പ്രതിഷേധ പ്രകടനങ്ങളുടെയും നൂറുകണക്കിന് വീഡിയോകളാണ് പോലീസും രഹസ്യാനേഷണ ഏജൻസികളും ശേഖരിച്ചു കൊണ്ടിരിക്കുന്നത്. ഇവയെല്ലാം പോപ്പുലർ ഫ്രണ്ടിന്റെ തീവ്രസ്വഭാവം കോടതിയിലും മറ്റും വെളിപ്പെടുത്താൻ സഹായിക്കും.

പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്താനുള്ള കേന്ദ്ര ഏജൻസികളുടെ ആവശ്യത്തിന് ശക്‌തി പകരുന്ന ഇന്നത്തെ ഹർത്താലിൽ സംസ്‌ഥാന വ്യാപകമായി അൻപതോളം ബസുകളാണ് അക്രമികൾ തകർത്തു കഴിഞ്ഞത്. പൊതുജനം ഉൾപ്പടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌.

കല്യാശേരിയിൽ ബോംബുമായി ഒരാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. മട്ടന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിനു നേരെ ബോംബേറുണ്ടായി. പൊലീസുകാര്‍ക്കുനേരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ബൈക്കിടിച്ചു കയറ്റിയ സംഭവവും കേരളത്തിൽ ഉണ്ടായി. കുറിച്ചി ഔട്ട് പോസ്‌റ്റിൽ പോപ്പുലർ ഫ്രണ്ടുകാർ കെഎസ്ആർടിസി ബസിനുനേരെ നടത്തിയ കല്ലേറിൽ ചങ്ങനാശേരി ജനറൽ ആശുപത്രി സിഎംഒ (ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ) ഡോ. അമല കെ. ജോസഫിന് പരിക്കേൽക്കുകയും ശസ്‌ത്രക്രിയ നടത്തുകയും ചെയ്‌തു. തുടരുന്ന ആക്രമണം സംഘടനയുടെ തീവ്ര മുഖം വ്യക്‌തമാക്കുന്നു എന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.

നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഗൂഡാലോചന നടത്തി, യുവാക്കളെ തീവ്രവാദ സംഘടനകളിൽ ചേരാൻ പ്രോൽസാഹിപ്പിച്ചു, പ്രമുഖ നേതാക്കളെ ലക്ഷ്യമിട്ട് ഹിറ്റ് ലിസ്‌റ്റ് തയ്യാറാക്കി, കുറ്റകൃത്യങ്ങൾ സംബന്ധിച്ച് രഹസ്യമായി ആശയവിനിമയം നടത്തി, അറസ്‌റ്റിലായവരിൽ നിന്ന് സുപ്രധാന രേഖകൾ, ഡിജിറ്റൽ ഉപകരണങ്ങൾ കണ്ടെത്തി എന്നിങ്ങനെയാണ് കോടതിയിൽ എൻഎൻഎയുടെ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

ഇവരുടെ ഓഫീസുകളിൽ നടത്തിയ റെയിഡിൽ വയർലസ് സെറ്റുകളും, ജിപിഎസ് റിസീവറുകളും പിടിച്ചെടുത്തതായും താലിബാൻ മാതൃക മതമൗലികവാദം പ്രചരിപ്പിച്ച നോട്ടീസുകൾ ലഭിച്ചതായും വിദേശത്തെ യുണിറ്റുകൾ വഴി നിയമവിരുദ്ധമായി പണം ശേഖരിച്ചതിന്റെ തെളിവുകൾ ഉണ്ടെന്നും എൻഐഎ പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിൽ വ്യാപകമായി അക്രമങ്ങളും അരങ്ങേറുന്നത്. ഇത് പോപ്പുലർ ഫ്രണ്ടിനെതിരെയുള്ള നടപടികൾ ശക്‌തമാക്കാനുള്ള സാഹചര്യമാണ് ഒരുക്കുന്നതും.

Most Read: ‘മദ്രസകളും അലിഗഢ് സര്‍വകലാശാലയും തകർക്കണം’; വിവാദ പ്രഭാഷകനെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE