മാദ്ധ്യമ പ്രവർത്തകർക്ക് പോസ്‌റ്റൽ വോട്ട്; നേരത്തെ അപേക്ഷ നൽകണം

By Staff Reporter, Malabar News
MalabarNews_postal voting
Representation Image
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ മാദ്ധ്യമ പ്രവർത്തകർക്കും പോസ്‌റ്റൽ വോട്ട് ചെയ്യാൻ അവസരം. തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യുന്ന, കമ്മീഷൻ അംഗീകരിച്ച മാദ്ധ്യമ പ്രവർത്തകർക്കാണ് പോസ്‌റ്റൽ വോട്ട് ചെയ്യാൻ അവസരം ലഭിക്കുന്നത്. പോസ്‌റ്റൽ വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന മാദ്ധ്യമ പ്രവർത്തകർ റിട്ടേണിംഗ് ഓഫീസർക്ക് ഫോം 12 ഡിയിൽ അപേക്ഷ നൽകണം.

തിരഞ്ഞെടുപ്പ് വിജ്‌ഞാപനം ഇറങ്ങി അഞ്ച് ദിവസത്തിനുള്ളിൽ അപേക്ഷ റിട്ടേർണിംഗ് ഓഫീസർക്ക് ലഭിച്ചിരിക്കണം. ഫോം 12 ഡി, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറിൽ നിന്നോ തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട വെബ്സൈറ്റിൽ നിന്നോ ലഭ്യമാകും.

കഴിഞ്ഞ വർഷം നടന്ന ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി മാദ്ധ്യമ പ്രവർത്തകർക്ക് പോസ്‌റ്റൽ ബാലറ്റ് സൗകര്യം ഏർപ്പെടുത്തിയത്. ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശ പ്രകാരം 1961ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടത്തിൽ കേന്ദ്ര നിയമ മന്ത്രാലയം ഭേദഗതി കൊണ്ടു വന്നിരുന്നു.

മാദ്ധ്യമ പ്രവർത്തകർക്ക് പുറമെ റയിൽവെ, പോസ്‌റ്റ് ആന്റ് ടെലിഗ്രാഫ്, ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ, വ്യോമയാനം, ഷിപ്പിംഗ് എന്നീ അവശ്യ സേവന മേഖലകളിൽ ജോലി ചെയ്യുന്നവർക്കും പോസ്‌റ്റ ൽ ബാലറ്റിലൂടെ വോട്ട് ചെയ്യാൻ അവസരം ഉണ്ടാകും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലിയിൽ ഏർപ്പെടുന്നവർക്ക് മാത്രമാണ് പോസ്‌റ്റൽ ബാലറ്റ് അനുവദിക്കുകയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു.

Read Also: സർക്കാർ പ്രചാരണം; സ്വകാര്യ കമ്പനിയുമായി 1.53 കോടിയുടെ കരാർ; വിവാദമാക്കി പ്രതിപക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE