എൻസിപി മന്ത്രി ആര്? തർക്കം തീർക്കാൻ പ്രഫുൽ പട്ടേൽ കേരളത്തിലേക്ക്

By Syndicated , Malabar News
praful-patel-
Ajwa Travels

കൊച്ചി: മന്ത്രിപദവിയെ ചൊല്ലി എൻസിപിയിൽ തർക്കം രൂക്ഷമാകുന്ന സാഹചര്യത്തിൽ ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ കേരളത്തിലെത്തും. പത്താം തീയതി തിരുവനന്തപുരത്ത് ചേരുന്ന സംസ്‌ഥാന നേതൃയോഗത്തിൽ പട്ടേൽ പങ്കെടുക്കും.

രണ്ടാം എൽഡിഎഫ് സർക്കാരിന്റെ മന്ത്രിസഭയിൽ എൻസിപിക്ക് ഒരു സ്‌ഥാനം ഉറപ്പാണ്. പുതുമുഖങ്ങൾക്ക് അവസരമെന്ന സിപിഐഎം നയം എൻസിപിയിലും വേണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. കഴിഞ്ഞ തവണ അവസരം ലഭിച്ച എകെ ശശീന്ദ്രൻ മാറിനിൽക്കണമെന്നും തോമസ് കെ തോമസിന് അവസരം നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു.

എന്നാൽ, മുതിർന്ന നേതാക്കളിൽ ഒരു വിഭാഗത്തിന്റെ ശക്‌തമായ പിന്തുണ ഇപ്പോഴും ശശീന്ദ്രനാണ്. ഇതേത്തുടർന്നാണ് മുന്നണിയിൽ തർക്കം രൂക്ഷമായത്. വിഷയത്തിൽ ദേശീയ നേതൃത്വത്തിന്റെ നിലാപാടാകും നിർണായകം.

Read also: എൻസിപി മന്ത്രി ആര്? തർക്കം മുറുകുന്നു; വിഷയം കേന്ദ്ര നേതൃത്വത്തിന്റെ മുന്നിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE