ആലപ്പുഴ: ആർഎസ്എസ്- എസ്‌ഡിപിഐ സംഘർഷത്തിൽ കൊല്ലപ്പെട്ട നന്ദു കൃഷ്‌ണയുടെ വീട് കേന്ദ്ര മന്ത്രിമാരായ പ്രഹ്‌ളാദ് ജോഷിയും വി മുരളീധരനും സന്ദർശിച്ചു. നന്ദുവിന്റെ കൊലപാതകത്തിന് കാരണക്കാരയവരെ കണ്ടെത്താൻ മുഖ്യമന്ത്രിയുടെ ഇടപെടൽ വേണമെന്ന് പ്രഹ്‌ളാദ് ജോഷി ആവശ്യപ്പെട്ടു.
പോലീസ് സ്‌ഥലത്ത് ഉണ്ടായിരുന്നപ്പോഴാണ് കൊലപാതകം നടന്നത്. അതുകൊണ്ടുതന്നെ പ്രതികൾ രക്ഷപ്പെടാൻ ഉണ്ടായ സാഹചര്യം പരിശോധിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു.
രാവിലെ പത്തരയോടെയാണ് കേന്ദ്ര മന്ത്രിമാരായ പ്രഹ്‌ളാദ് ജോഷിയും വി മുരളീധരനും കൊല്ലപ്പെട്ട നന്ദു കൃഷ്‌ണയുടെയും പരുക്കേറ്റ നന്ദു കെഎസിന്റെയും വീട് സന്ദർശിച്ചത്. ഇരുവരുടേയും മാതാപിതാക്കളുമായി മന്ത്രിമാർ സംസാരിച്ചു.
അതേസമയം ആർഎസഎസ്- എസ്‌ഡിപിഐ സംഘർഷം നടന്ന വയലാറിലും സമീപ പ്രദേശങ്ങളിലും കനത്ത ജാഗ്രത തുടരുകയാണ്. 400 ൽ അധികം പോലീസ് ഉദ്യോഗസ്‌ഥരെയാണ് ഈ മേഖലകളിൽ വിന്യസിച്ചിരിക്കുന്നത്.
Also Read: സ്‌കൂൾ പ്രിൻസിപ്പൽമാരുടെ അധ്യാപന സമയം വെട്ടിച്ചുരുക്കി