യാത്രാ സൗകര്യമില്ല, ഗർഭിണിയെ ഡോളിയിൽ ചുമന്ന് ആശുപത്രിയിലെത്തിച്ചു; ഗ്രാമീണ ഇന്ത്യയിലെ ദുരിതക്കാഴ്ച

By Desk Reporter, Malabar News
pregnant tribal woman carried in doli_2020 Aug 29
Ajwa Travels

ഹൈദരാബാദ്: ഗർഭിണിയായ ആദിവാസി യുവതിയെ 2 കിലോമീറ്റർ ഡോളിയിൽ ചുമന്ന് ആശുപത്രിയിൽ എത്തിച്ച ചെറുപ്പക്കാരുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നു. ആന്ധ്രപ്രദേശിലെ ഒരു ഉൾനാടൻ ഗ്രാമപ്രദേശത്താണ് സംഭവം നടന്നത്. മതിയായ യാത്രാ സൗകര്യമോ വാഹനമോ ലഭ്യമാകാതെ ചികിത്സ മുടങ്ങുമെന്നായപ്പോൾ ഒരു കൂട്ടം ചെറുപ്പക്കാർ ഗർഭിണിയായ 21 കാരിയെ ഡോളിയിൽ ചുമന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

ചൗടെപല്ലേ ആദിവാസി ഊരിൽ താമസിക്കുന്ന വെങ്കട കുമാരിയെ വ്യാഴാഴ്ച രാജേന്ദ്രപാളയത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കേണ്ടതായിരുന്നു. അടിസ്ഥാന സൗകര്യങ്ങളൊന്നും എത്തിനോക്കിയിട്ടില്ലാത്ത പ്രദേശത്ത് ആംബുലൻസിന്റെ സേവനമോ മറ്റ് സംവിധാനങ്ങളോ ലഭ്യമായിരുന്നില്ല. ആന്ധ്ര-ഒഡിഷ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന നിരവധി ഗ്രാമങ്ങളാണ് സർക്കാരിന്റെ കണ്ണെത്താതെ, യാതൊരു വികസന പ്രവർത്തനങ്ങളും നടക്കാതെ ഒറ്റപ്പെട്ടു കിടക്കുന്നത്.

വെങ്കട കുമാരിയുടെ അനുഭവം ഈ മേഖലയിൽ ആദ്യത്തേതല്ല, ഗർഭിണികളും വയോധികരും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് പേരുടെ അവകാശങ്ങളാണ് ഇത്തരത്തിൽ നിഷേധിക്കപ്പെടുന്നത്. വികസനപ്രവർത്തനങ്ങളുടെ പട്ടികയിൽ ഒരിടത്തും പേരില്ലാത്ത ഇവർക്ക് കാലങ്ങളായി പുറംലോകവുമായി അകന്നു കഴിയാനാണ് വിധി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE