പിഎൻ പണിക്കരുടെ പൂർണകായ പ്രതിമ രാഷ്‌ട്രപതി അനാച്ഛാദനം ചെയ്‌തു

By Web Desk, Malabar News
PN Paniker
Ajwa Travels

തിരുവനന്തപുരം: കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്‌ഥാനത്തിന്റെ പിതാവായ പിഎൻ പണിക്കരുടെ പൂർണകായ പ്രതിമ രാഷ്‌ട്രപതി തിരുവനന്തപുരത്ത് അനാച്ഛാദനം ചെയ്‌തു. പൂജപ്പുരയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയും ഗവർണറും പങ്കെടുത്തു.

കേരളത്തിലെ സമ്പൂർണ സാക്ഷരതയുടെ മുഖ്യ ശിൽപിയായിരുന്നു പിഎൻ പണിക്കർ. അദ്ദേഹത്തിന്റെ ചരമദിനം ആയ ജൂൺ 19 കേരളത്തിൽ 1996 മുതൽ വായനദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്‌ച കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് വായനവാരമായും ആചരിക്കുന്നു.

നാല് ദിവസത്തെ കേരള സന്ദർശനത്തിന്റെ ഭാഗമായാണ് രാഷ്‌ട്രപതി ഇന്ന് തിരുവനന്തപുരത്ത് എത്തിയത്. ചടങ്ങിനു ശേഷം രാജ്ഭവനിലേക്കു പോകുന്ന അദ്ദേഹം വൈകിട്ട് പത്‌മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. നാളെയാണ് രാഷ്‌ട്രപതി ഡെൽഹിയിലേക്ക് മടങ്ങുക.

Read Also: ആലപ്പുഴ ഇരട്ടക്കൊലപാതകം; പ്രതികൾ സംസ്‌ഥാനം വിട്ടെന്ന് എഡിജിപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE