രാഷ്‌ട്രപതിയുടെ പോലീസ് മെഡൽ; കേരളത്തിൽ നിന്ന് 10 പേർക്ക്

By News Desk, Malabar News
kerala-police
Representational Image
Ajwa Travels

തിരുവനന്തപുരം: റിപ്പബ്‌ളിക് ദിനത്തോട് അനുബന്ധിച്ചുള്ള രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകളിൽ പത്തെണ്ണം കേരളത്തിന്. വിശിഷ്‌ട സേവനത്തിനുള്ള മെഡൽ ഇന്റലിജൻസ് അഡീഷണൽ ഡയറക്‌ടർ ജനറൽ ടികെ വിനോദ് നേടിയപ്പോൾ 9 പേർക്ക് സ്‌തുത്യർഹ സേവനത്തിനുള്ള മെഡൽ ലഭിച്ചു.

ഐജി ഹർഷിത അട്ടലൂരി, പോലീസ് ട്രെയിനിങ് കോളേജ് എസ്‌പി കെഎൽ ജോണിക്കുട്ടി, വിജിലൻസ് എസ്‌പി എൻ രാജേഷ്, മലപ്പുറത്തെ ഡെപ്യൂട്ടി കമാൻഡന്റ് ബി അജിത് കുമാർ, കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണർ കെപി അബ്‌ദുൾ റസാഖ്, കാസർഗോഡ് ഡിവൈഎസ്‌പി ഹരീഷ് ചന്ദ്ര നായക്, കൊല്ലം കരുനാഗപ്പള്ളി സിഐ എസ് മഞ്‌ജു ലാൽ, വൈക്കം എസ്‌ഐ കെ നാസർ, മലപ്പുറം എസ്‌പി ഓഫീസിലെ കെ വൽസല എന്നിവരാണ് സ്‌തുത്യർഹ സേവന മെഡലിന് അർഹരായത്.

ഈ വർഷം ആകെ 946 പേർക്കാണ് പോലീസ് മെഡലുകൾ പ്രഖ്യാപിച്ചത്. ധീരതക്കുള്ള മെഡലിന് ഇത്തവണ കേരളത്തിൽ നിന്ന് ആരും അർഹത നേടിയില്ല.

Also Read: പാർട്ടി നിർദ്ദേശിച്ചാൽ മാത്രം മൽസരിക്കും; നിലപാട് വ്യക്‌തമാക്കി ഉമ്മൻ‌ചാണ്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE