രാഷ്‌ട്രപതിയുടെ പോലീസ് മെഡൽ; കേരളപോലീസിൽ നിന്ന് 6 പേർ

By Desk Reporter, Malabar News
police medal_2020 Aug 15
Representational Image
Ajwa Travels

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്ത് വിട്ട രാഷ്ട്രപതിയുടെ മെഡലിന് അർഹരായ പോലീസ് ഉദ്യോഗസ്ഥരുടെ പട്ടികയിൽ കേരളത്തിൽ നിന്ന് 6 പേർ. ഇന്ന് നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിക്കുക. ഈ വർഷം ആകെ 926 പോലീസുകാരാണ് മെഡലിന് അർഹത നേടിയതെന്ന് മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കേരളപോലീസിൽ നിന്ന് മെഡലിന് അർഹത നേടിയത് ആകെ ആറ് പേരാണ്.

വി. മധുസൂദനൻ (ഡെപ്യൂട്ടി സൂപ്രണ്ട്, വിജിലൻസ്, കണ്ണൂർ ), രാജൻ മാധവൻ (ഡെപ്യൂട്ടി കമാൻഡന്റ്, എസ്എസ്ബി ഹെഡ്ക്വാർട്ടർസ്, തിരുവനന്തപുരം ), ആർ. വി. ബൈജു (എഎസ്ഐ നാരുവാമ്മൂട് ), സൂരജ് കരിപ്പേരി (എഎസ്ഐ ക്രൈംബ്രാഞ്ച് തൃശൂർ ), ഹരിഹരൻ ഗോപാലപിള്ള (സീനിയർ സിവിൽ പോലീസ് ഓഫീസർ, കൊല്ലം ), പി. എൻ. മോഹനകൃഷ്ണൻ (സീനിയർ സിവിൽ പോലീസ് ഓഫീസർ, വിജിലൻസ്, മലപ്പുറം ) എന്നിവർക്കാണ് മെഡലുകൾ ലഭിച്ചത്.

കേരളത്തിൽ നിന്നുള്ള ആർക്കും രാഷ്‌ട്രപതിയുടെ വിശിഷ്ടസേവനത്തിനുള്ള പുരസ്‌കാരം ലഭിച്ചില്ല, എങ്കിലും മറ്റ് വിഭാഗങ്ങളിൽ നിന്നായി രണ്ട് മലയാളികൾക്ക് പുരസ്‌കാരം ലഭിച്ചു. ആനി എബ്രഹാം (ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ, സിആർപിഎഫ് സിജിഒ കോംപ്ലക്സ് ഡൽഹി ), കെ. പി. മുരളീധരൻ (എഎസ്ഐ -വയർലെസ് ഓപ്പറേറ്റർ, ലക്ഷദ്വീപ് പോലീസ് സ്പെഷ്യൽ ബ്രാഞ്ച് യൂണിറ്റ്, കൊച്ചി ) എന്നിവരാണ് ബഹുമതിക്ക് അർഹരായത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE