ഡെൽഹി: സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായുള്ള രാഷ്‌ട്രപതിയുടെ വിശിഷ്‌ട സേവനത്തിനുള്ള പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. 1380 ഉദ്യോഗസ്‌ഥരാണ് മെഡലിന് അർഹരായത്. വിശിഷ്‌ട സേവനത്തിനുള്ള ഒരു മെഡലും സ്‌തുത്യർഹ സേവനത്തിനുള്ള 10 മെഡലുകളും കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്‌ഥര്‍ നേടി.
എഡിജിപി യോഗേഷ് ഗുപ്‌തയാണ് വിശിഷ്‌ട സേവനത്തിനുള്ള മെഡലിന് അർഹനായത്. ജി സ്‌പർജൻ കുമാർ, ടി കൃഷ്‌ണ കുമാർ, ടോമി സെബാസ്‌റ്റ്യൻ, അശോകൻ അപ്പുക്കുട്ടൻ, അരുൺ കുമാർ സുകുമാരൻ, ഡി സജി കുമാർ, ഗണേശൻ വികെ, സിന്ധു വിപി, സന്തോഷ് കുമാർ എസ്, സിഎം സതീശൻ, എന്നിവരാണ് സ്‌തുത്യർഹ സേവനത്തിനുള്ള മെഡൽ അര്‍ഹരായത്.
അഗ്‌നി ശമന സേനാംഗങ്ങൾക്കുള്ള മെഡലിന് കേരളത്തിലെ അഞ്ച് ഉദ്യോഗസ്‌ഥർ അർഹരായി. സിബിഐയിലെ മലയാളി ഉദ്യോഗസ്‌ഥൻ മനോജ് ശശിധരന് വിശിഷ്‌ട സേവനത്തിനുള്ള മെഡലിന് അർഹനായി. മെഡലുകൾ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന ചടങ്ങിൽ രാഷ്‌ട്രപതി നൽകും.