കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികൾക്ക് നഷ്‌ടപരിഹാരം; പ്രവാസി ലീഗൽ സെൽ ഡെൽഹി ഹൈക്കോടതിയിൽ

By Staff Reporter, Malabar News
Delhi high court -air-india
Representational Image
Ajwa Travels

ഡെൽഹി: കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ ഡെൽഹി ഹൈക്കോടതിയിൽ ഹരജി നൽകി. ഗ്ളോബൽ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാമാണ് പ്രവാസി ലീഗൽ സെല്ലിനായി കോടതിയെ സമീപിച്ചത്.

സുപ്രീം കോടതി വിധിയുടെ അടിസ്‌ഥാനത്തിൽ, കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് കൂടി ധനസഹായം നൽകുക, കോവിഡ് മഹാമാരി മൂലം വിദേശത്ത് മരണപ്പെട്ട ഇന്ത്യൻ പ്രവാസികളുടെ കണക്കുകൾ കൃത്യമായി ശേഖരിച്ച് തുടർ നടപടികൾക്കായി കേന്ദ്ര സർക്കാരിന് സമർപ്പിക്കാൻ വിദേശത്തുള്ള ഇന്ത്യൻ നയതന്ത്ര മിഷനുകൾക്ക് നിർദ്ദേശം നൽകുക എന്നിവയാണ് പ്രധാനമായും ഹരജിയിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങൾ.

കോവിഡ് മൂലം വിദേശത്ത് വച്ച് മാതാപിതാക്കൾ മരണപ്പെട്ട ഇന്ത്യക്കാരായ കുട്ടികൾക്ക് പിഎം കെയർ ഫണ്ടിൽ നിന്ന് സാമ്പത്തിക സഹായം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്. നേരത്തെ സുപ്രീം കോടതി വിധിയുടെ അടിസ്‌ഥാനത്തിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് കൂടി ആനുകൂല്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി, മെംബർ സെക്രട്ടറി എന്നിവർക്ക് പ്രവാസി ലീഗൽ സെൽ നിവേദനം സമർപ്പിച്ചിരുന്നു.

സുപ്രീം കോടതി ആദ്യം അനുവദിച്ച സമയപരിധി തീർന്നിട്ടും പ്രവാസികൾക്ക് അനുകൂലമായ നിലപാട് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് വൈകുന്നതിനാലും, ഈ വിഷയവുമായി ബന്ധപ്പെട്ട് പാർലിമെന്റിൽ നൽകിയ മറുപടിയിൽ വിദേശത്ത് മരണപ്പെട്ട പ്രവാസികളുടെ കണക്കിൽ വ്യക്‌തതയില്ലെന്ന അഭിപ്രായം ഉയർന്നുവന്ന സാഹചര്യത്തിലുമാണ് പ്രവാസി ലീഗൽ സെൽ ഇപ്പോൾ ഡെൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഇന്ത്യൻ ഭരണഘടന പ്രകാരം പൗരൻമാരുടെ മൗലിക അവകാശങ്ങൾ ഉറപ്പുവരുത്താനുള്ള ബാധ്യത സർക്കാരിനുണ്ട്. രാജ്യത്തിന് പുറത്ത് കഴിയുന്ന പ്രവാസികളായ ഇന്ത്യൻ പൗരൻമാർക്കും സർക്കാരിന്റെ ക്ഷേമപദ്ധതികളിൽ പൂർണമായ അവകാശമുണ്ട്. ഏതെങ്കിലും സർക്കാർ പദ്ധതികളിൽ നിന്ന് പ്രവാസികളെ ഒഴിവാക്കി നിർത്തുന്നത് ഭരണഘടനയുടെ 14ആം വകുപ്പായ ‘തുല്യത’യുടെ ലംഘനമായി കണക്കാക്കാവുന്നതാണ്.

Gulf News: ബഹ്‌റൈനിൽ കോവിഡ് കേസുകൾ കുറയുന്നു

പ്രവാസികൾക്കും സർക്കാർ പദ്ധതികളിൽ സാധാരണ പൗരൻമാർക്കുള്ള അവകാശങ്ങൾ ഉള്ളതിനാൽ കോവിഡ് മൂലം ജീവൻ നഷ്‌ടപ്പെട്ട ഇന്ത്യൻ പ്രവാസികളുടെ കുടുംബാംഗങ്ങളെയും ആനുകൂല്യത്തിനായി പരിഗണിക്കണമെന്നും, വേർതിരിവ് കാണിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും ഹരജിയിൽ പറയുന്നു.

വിഷയത്തിന്റെ പ്രാധാന്യം പരിഗണിച്ച് എത്രയും പെട്ടെന്ന് തന്നെ കോടതിയുടെ ഇടപെടൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ ഗ്ളോബൽ പ്രസിഡണ്ട് അഡ്വ. ജോസ് എബ്രഹാം, ബഹ്റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത്, ബഹ്റൈൻ കോ-ഓർഡിനേറ്റർ അമൽ ദേവ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

Read Also: കരുത്തറിയിക്കാൻ കർഷക വനിതകൾ; സ്വാതന്ത്ര്യദിനത്തിൽ ട്രാക്‌ടർ പരേഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE