വ്രത ശുദ്ധിയുടെ ചെറിയ പെരുന്നാൾ ഇന്ന്; ആശംസകൾ നേർന്ന് പ്രധാനമന്ത്രി

By Trainee Reporter, Malabar News
Narendra Modi
പ്രധാനമന്ത്രി നരേന്ദ്രമോദി
Ajwa Travels

ന്യൂഡെൽഫി: രാജ്യത്തെ പൗരൻമാർക്ക് ഈദുൽ ഫിത്‌ർ (ചെറിയ പെരുന്നാൾ) ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്റർ വഴിയാണ് പ്രധാനമന്ത്രി ആശംസകൾ നേർന്നത്. ‘ഈദുൽ ഫിത്‌ർ (ചെറിയ പെരുന്നാൾ) ദിനത്തിൽ എല്ലാവിധ ആശംസകളും നേരുന്നു. ഈ മംഗളാവസരത്തിൽ നമ്മുടെ സമൂഹത്തിൽ ഐക്യവും സാഹോദര്യവും വർധിക്കട്ടെ. എല്ലാവർക്കും ആരോഗ്യവും സമൃദ്ധിയും ഉണ്ടാകട്ടെ’യെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

റമസാൻ മാസത്തിലെ 30 നോമ്പ് പൂർത്തിയാക്കിയാണ്  ഇസ്‌ലാം മതവിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. പുത്തൻ വസ്ത്രവും, അത്തറിന്റെ പരിമളവും, മൈലാഞ്ചി മൊഞ്ചുമായി നാടാകെ വിശ്വാസികൾ പെരുന്നാൾ ആഘോഷത്തിലാണ്. രണ്ട് വർഷത്തെ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷമാണ് സംസ്‌ഥാനത്ത്‌ വീണ്ടും ഈദുൽ ഫിത്‌ർ ആഘോഷം നടക്കുന്നത്.

Most Read: വിദേശ പര്യടനം; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഡെൻമാർക്കിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE