സ്വാതന്ത്ര്യദിനത്തിൽ പരമാവധി ആളുകൾ ദേശീയഗാനം ആലപിക്കണം; പ്രധാനമന്ത്രി

By Team Member, Malabar News
Narendra Modi
പ്രധാനമന്ത്രി നരേന്ദ്രമോദി
Ajwa Travels

ന്യൂഡെൽഹി : സ്വാതന്ത്ര്യ ദിനത്തിൽ ദേശീയഗാനം ആലപിക്കാൻ ജനങ്ങളോട് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 75മത് സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് പരമാവധി ഇന്ത്യക്കാരെ കൊണ്ട് ഒരുമിച്ച് ദേശീയഗാനം ചൊല്ലിക്കുന്ന പരിപാടിക്ക് സാംസ്‌കാരിക മന്ത്രാലയം നേതൃത്വം നൽകുന്നുണ്ട്. ഈ പരിപാടിയിൽ എല്ലാ ഇന്ത്യക്കാരും പങ്കാളികൾ ആകണമെന്നാണ് പ്രധാനമന്ത്രി ഇപ്പോൾ അഭ്യർഥിച്ചിരിക്കുന്നത്.

പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌. പരമാവധി ഇന്ത്യക്കാരെ ഒരുമിപ്പിച്ച് ഇത്തവണത്തെ സ്വാതന്ത്ര്യ ദിനത്തിൽ ദേശീയഗാനവുമായി കൂടിച്ചേരാനുള്ള ഉദ്യമമാണ് ആസൂത്രണം ചെയ്യുന്നതെന്നും പ്രധാനമന്ത്രി വ്യക്‌തമാക്കി. കൂടാതെ ആളുകൾക്ക് ദേശീയഗാനം ആലപിച്ച ശേഷം അത് അപ്‌ലോഡ്‌ ചെയ്യുന്നതിനായി രാഷ്‌ട്രഗാൻ.ഇൻ എന്ന പേരിൽ വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Read also : കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പ്രതികളെ കസ്‌റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE