ആധുനിക ഇന്ത്യയെ സൃഷ്‌ടിച്ച പ്രധാനമന്ത്രി; നെഹ്റുവിന്റെ ജന്‍മദിനത്തില്‍ ഉമ്മന്‍ ചാണ്ടി

By Syndicated , Malabar News
Oommen chandy_Jawahar Lal Nehru_Malabar news
Ajwa Travels

കോട്ടയം: ആധുനിക യുഗത്തിലേക്ക് ഇന്ത്യയെ മാറ്റിയത് ജവഹര്‍ലാല്‍ നെഹ്റുവാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോട്ടയം ജില്ല കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജൻമവാര്‍ഷിക പരിപാടി ഉല്‍ഘാടനം ചെയ്യവെയാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രസ്‌താവന. അദ്ദേഹത്തിന്റെ ദീര്‍ഘ വീക്ഷണമാണ് രാജ്യ പുരോഗതിയുടെ അടിസ്‌ഥാനമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ 131ആം ജൻമവാര്‍ഷികമാണ് രാജ്യം ഇന്ന് ആഘോഷിച്ചത്. 1889 നവംബര്‍ 14ന് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ജനിച്ച ജവഹര്‍ലാല്‍ നെഹ്റു 1964 മെയ് 27നാണ് അന്തരിച്ചത്. സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി എന്ന നിലയിലും വ്യവസായങ്ങളെ പ്രോല്‍സാഹിപ്പിച്ച ഭരണാധികാരി എന്ന നിലയിലുമാണ് നെഹ്റു ഏറെ പ്രശംസ നേടിയത്.

Read also: അധിനിവേശത്തിന് ശ്രമിക്കുന്നത് മാനസിക വൈകല്യമുള്ളവര്‍; ചൈനക്കെതിരെ പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE