പ്രചാരം കുറഞ്ഞ് അച്ചടിയില്ലാതെ 2000ത്തിന്റെ നോട്ടുകള്‍

By Team Member, Malabar News
Malabarnews_currency.jpg
Representational image
Ajwa Travels

ന്യൂഡല്‍ഹി : കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപ നോട്ടുകളൊന്നും അച്ചടിച്ചില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2000ത്തിന്റെ നോട്ടുകള്‍ അച്ചടിക്കാനുള്ള ഓര്‍ഡറുകളും ലഭിച്ചില്ലായെന്ന് ആര്‍ബിഐ വ്യക്തമാക്കി. നോട്ടുകളുടെ പ്രചാരം കുറഞ്ഞതായാണ് സൂചന. 2016- 17 വര്‍ഷത്തില്‍ 50 ശതമാനവും 2019- 20 വര്‍ഷത്തില്‍ 22 ശതമാനവും പ്രചാരം കുറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആര്‍ബിഐയുടെ 2019- 20 കാലയളവിലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

റിസര്‍വ് ബാങ്ക് 2000ത്തിന്റെ നോട്ടുകളുടെ പ്രചാരണം നിര്‍ത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. 2016 നവംബറില്‍ 500 ന്റെയും 1000ന്റെയും നോട്ടുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് 2000 ത്തിന്റെ നോട്ടുകള്‍ അവതരിപ്പിച്ചത്. 2017- 18 വര്‍ഷത്തില്‍ 2000 ത്തിന്റെ 3.36 ബില്യണ്‍ നോട്ടുകള്‍ പുറത്തിറക്കി. തൊട്ടടുത്ത വര്‍ഷം 3.29ബില്യണായും 2019-20ല്‍ 2.73 ബില്യണായും ഇത് കുറഞ്ഞു.

പ്രചാരത്തില്‍ മാത്രമല്ല അച്ചടിയിലും വന്‍ കുറവുകളാണ് വന്നിരിക്കുന്നത്. 2016-17ല്‍ 3.5 ബില്യണും 2017-18ല്‍ 151 മില്യണും 2018-19ല്‍ 47 മില്യണുമായ് നോട്ടുകളുടെ 2000ത്തിന്റെ അച്ചടി കുറഞ്ഞു.കഴിഞ്ഞ വര്‍ഷം 2000ത്തിന്റെ ഒരു കറന്‍സി പോലും അച്ചടിച്ചിട്ടുമില്ല. എന്നാല്‍ 500ന്റെയും 200ന്റെയും നോട്ടുകള്‍ക്ക് പ്രചാരം വര്‍ദ്ധിച്ചിട്ടുണ്ട്.

ഈ വര്‍ഷത്തില്‍ മൊത്തം നോട്ടുകളുടെ പ്രചാരത്തില്‍ 23.3 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. കോവിഡ് സാഹചര്യം മൂലം രാജ്യം മുഴുവന്‍ നടപ്പിലാക്കിയ ലോക്ക് ഡൗണും ആളുകളുടെ ചെലവ് കുറഞ്ഞതുമാണ് ഇതിന്റെ കാരണങ്ങളായി കണക്കാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE