റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ലാഭത്തിൽ വൻ കുതിപ്പ്

By News Desk, Malabar News
90 croreMukesh Ambani retains top spot in rich list
Mukesh Ambani

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ലാഭത്തിൽ വൻ വർധന. 12.5 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. 13,101 കോടി രൂപയാണ് ഡിസംബറിൽ അവസാനിച്ച സാമ്പത്തിക പാദവാർഷികത്തിലെ ലാഭം. ഇതേ കാലയളവിൽ കഴിഞ്ഞ വർഷം 11,640 കോടി രൂപ മാത്രമായിരുന്നു ലാഭം.

സെപ്റ്റംബറിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ 9,567 കോടി രൂപ കമ്പനിക്ക് ലാഭം ലഭിച്ചിരുന്നു. എന്നാൽ, കമ്പനിയുടെ മൊത്ത വരുമാനം 1.23 ലക്ഷം കോടിയിലേക്ക് താഴ്ന്നു. ഇതേ കാലയളവിൽ കഴിഞ്ഞ വർഷം 1.57 ലക്ഷം കോടിയായിരുന്നു വരുമാനം. സെപ്റ്റംബറിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ 1.16 ലക്ഷം കോടിയായിരുന്നു കമ്പനിയുടെ വരുമാനം.

വരുമാനം ഇടിഞ്ഞെങ്കിലും ഡിസംബറിൽ അവസാനിച്ച പാദവാർഷികത്തിൽ കമ്പനിയുടെ ചെലവിലും ഇടിവുണ്ടായി. 22 ശതമാനമാണ് ഇടിവ്. രാജ്യം സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുമ്പോൾ അതിന് കരുത്താകും വിധം പ്രവർത്തിക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് സാധിച്ചു എന്നാണ് ഇതിനോട് മുകേഷ് അംബാനി പ്രതികരിച്ചത്.

National News: കർഷക പ്രക്ഷോഭം; കോൺഗ്രസ് മാർച്ചിൽ സംഘർഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE