ദളിതുകള്‍ക്കും ജീവിക്കണം; യു.പി പീഡനത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി തേടി പ്രതിഷേധം

By News Desk, Malabar News
Protest against up gang rape
Representational Image
Ajwa Travels

ന്യൂ ഡെല്‍ഹി: ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ 20 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പെണ്‍കുട്ടിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സമൂഹ മാദ്ധ്യമങ്ങളിലും പ്രതിഷേധം ഉയര്‍ന്നിരുന്നു.

ദളിതുകള്‍ക്കും ഇവിടെ ജീവിക്കണം, കുറ്റവാളികളെ തൂക്കിലേറ്റണം എന്നീ ഹാഷ് ടാഗുകളോട് കൂടിയ പോസ്റ്ററുകള്‍ ട്വിറ്ററിലും സജീവമാണ്. ഞങ്ങളുടെ പെണ്‍മക്കള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യു.പിയിലെ തെരുവുകളിലും ആളുകള്‍ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.

Related News: യു.പി.യിലെ കൂട്ട ബലാത്സംഗം; നാലു പേരെ അറസ്റ്റ് ചെയ്‌തു

സെപ്റ്റംബര്‍ 14 നാണ് ദളിത് സമുദായത്തിലെ 20 വയസുള്ള പെണ്‍കുട്ടിയെ നാലംഗ സംഘം ബലാത്സംഗത്തിന് ഇരയാക്കിയത്. ദേഹമാസകലം ഗുരുതര മുറിവുകളോടെ അലിഗഢില്‍ അത്യാസന്ന നിലയില്‍ കഴിയുകയായിരുന്നു യുവതി. വിദഗ്‌ധ ചികിത്സക്ക് വേണ്ടി ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചയോടെ മരിച്ചു.

സംഭവത്തില്‍ പ്രതികളായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. താക്കൂര്‍ വിഭാഗക്കാരായ സവര്‍ണ ജാതിക്കാരാണ് ഇവര്‍. പരാതി നല്‍കിയിട്ടും പോലീസ് അന്വേഷണം വൈകിപ്പിച്ചു എന്ന ആരോപണം ഉയര്‍ന്നിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ കാലതാമസം വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യു.പി കോണ്‍ഗ്രസ് നേതാവ് ഷിയോറാജ് ജീവന്‍ വാല്‍മീകി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE