പാർട്ടിക്കെതിരെ പ്രതിഷേധം; ഐഎൻഎൽ നേതാക്കൾക്കെതിരെ കൂട്ടനടപടി

By News Desk, Malabar News
Protest against the party; Collective action against INL leaders
Ajwa Travels

കാസർഗോഡ്: ഐഎൻഎൽ കാസർഗോഡ് ജില്ലാ കമ്മിറ്റിയിൽ നേതാക്കൾക്കെതിരെ കൂട്ടനടപടി. ജില്ലാതല മെമ്പർഷിപ് വിതരണ ചടങ്ങിൽ പ്രതിഷേധിച്ചവർക്ക് എതിരെയാണ് നടപടി. ജില്ലാ ഭാരവാഹികളായ ഇക്‌ബാൽ മാളിക, റിയാസ് അമലടുക്കം, അമീർ കോടി ഉൾപ്പടെയുള്ളവരെ ഭാരവാഹിത്വത്തിൽ നിന്നും നീക്കി.

ഐഎന്‍എല്ലില്‍ ജനാധിപത്യപരമായ ചര്‍ച്ചകള്‍ക്ക് അവസരം നല്‍കുന്നില്ലെന്ന് പറഞ്ഞായിരുന്നു നേതാക്കളുടെ പ്രതിഷേധം. തുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഐഎന്‍എല്ലിനെ രക്ഷിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് ഇവര്‍ പറയുകയുണ്ടായി. തങ്ങള്‍ ഇരുപക്ഷത്തുമില്ലെന്നും ഇവര്‍ വിശദീകരിച്ചു. പിന്നാലെയാണ് നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായത്. ഇവരുടെ പ്രാഥമിക അംഗത്വം റദ്ദാക്കണമെന്ന് മേല്‍ഘടകത്തോട് ശുപാർശ ചെയ്‌തിരിക്കുകയാണ്.

Also Read: ഓൺലൈൻ ചതിക്കുഴികൾ പലവിധം; സംസ്‌ഥാനത്ത്‌ നടന്നത് 4 കോടിയുടെ തട്ടിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE