കൊച്ചിയിൽ പ്രതിഷേധം; ട്രാൻസ് ജെൻഡേഴ്‌സ്, കോൺഗ്രസ് പ്രവർത്തകർ അറസ്‌റ്റിൽ

By Trainee Reporter, Malabar News
transgender arrest

എറണാകുളം: കൊച്ചിയിൽ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം. കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന വേദിക്കരികെ കറുത്ത വസ്‌ത്രം  ധരിച്ചെത്തിയ രണ്ട് ട്രാൻസ്‌ ജെൻഡർ യുവതികളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. യുവമോർച്ചാ പ്രവർത്തകയായ അവന്തിക സുരേഷും മറ്റൊരു ട്രാൻസ്‌ ജെൻഡർ യുവതിയുമാണ് കസ്‌റ്റഡിയിലായത്. രണ്ടുപേരെയും പോലീസ് വലിച്ചിഴച്ചു വാഹനത്തിൽ കയറ്റി സ്‌ഥലത്ത്‌ നിന്ന് നീക്കി.

മെട്രോയിൽ യാത്ര ചെയ്യാൻ എത്തിയപ്പോഴാണ് പോലീസ് നടപടി എന്നാണ് ട്രാൻസ് ജെൻഡറുകളുടെ വിശദീകരണം. അതിനിടെ, മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ എത്തിയ കോൺഗ്രസ് പ്രവർത്തകരെയും പോലീസ് അറസ്‌റ്റ് ചെയ്‌ത്‌ നീക്കി. എറണാകുളം പുത്തൻപാലത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാനെത്തിയ ആറ് കോൺഗ്രസ് പ്രവർത്തകരാണ് അറസ്‌റ്റിലായത്‌.

പ്രതിഷേധ സാധ്യതയെ തുടർന്ന് കൊച്ചിയിൽ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് സുരക്ഷ ഏർപ്പെടുത്തിയത്. മുഖ്യമന്ത്രി പോകുന്ന വഴിയില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. പ്രതിഷേധങ്ങള്‍ക്ക് തടയിടാന്‍ ഇടവഴികളില്‍ പോലും ഗതാഗതം വിലക്കിയിട്ടുണ്ട്. കൊച്ചിയിൽ രണ്ട് പരിപാടികളാണ് ഇന്ന് മുഖ്യമന്ത്രിക്ക് ഉള്ളത്.

Most Read: പരിസ്‌ഥിതി ലോല മേഖല; കണ്ണൂരിലെ 5 പഞ്ചായത്തുകളിൽ 14ന് എൽഡിഎഫ് ഹർത്താൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE