എസ്‌വൈഎസ്‌ പ്രയാണത്തിന് പ്രൗഢമായ തുടക്കം

By Desk Reporter, Malabar News
SYS Journey_Malappuram
വടക്കൻ മേഖലാ പ്രയാണം ജില്ലാ പ്രസിഡണ്ട് സികെ അസൈനാർ സഖാഫി ഉൽഘാടനം ചെയ്യുന്നു

മലപ്പുറം: സമസ്‌ത കേരള സുന്നി യുവജന സംഘം (എസ്‌വൈഎസ്)‌ മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 78 സർക്കിൾ കേന്ദ്രങ്ങളിലൂടെ നടത്തുന്ന പ്രയാണത്തിന് തുടക്കമായി.

ജില്ലയിൽ രണ്ട് മേഖലകളിലായാണ് യാത്ര നടക്കുന്നത്. വടക്കൻ മേഖലാ പ്രയാണം ആക്കോട് സർക്കിളിലെ കൊടിയമ്മൽ ഐനുൽ ഹുദാ കാമ്പസിൽ എസ്‌വൈഎസ്‌ ജില്ലാ പ്രസിഡണ്ട് സികെ അസൈനാർ സഖാഫി കുട്ടശ്ശേരിയും കിഴക്കൻ മേഖല പ്രയാണം താഴെക്കോട് സൾക്കിളിലെ അരക്കുപറമ്പ് ബദ്‌രിയ്യ കാമ്പസിൽ ജില്ലാ ജനറൽ സെക്രട്ടറി വിപിഎം ഇസ്ഹാഖ് തെക്കുമുറിയും ഉൽഘാടനം ചെയ്‌തു.

SYS Journey_Malappuram
കിഴക്കൻ മേഖലാ പ്രയാണം ജില്ലാ ജനറൽ സെക്രട്ടറി വിപിഎം.ഇസ്ഹാഖ് ഉൽഘാടനം നിർവഹിക്കുന്നു

ജലസംരക്ഷണ ക്യാംപയിൻ, റംസാൻ ക്യാംപയിൻ, ഉസ്റതു ത്വയ്യിബ, സാന്ത്വന ഗ്രാമം തുടങ്ങിയ കർമ പദ്ധതികളുടെ പൂർത്തീകരണവും സംഘടനാ ശാക്‌തീകരണവും ലക്ഷ്യമിട്ടാണ് പ്രയാണം നടക്കുന്നത്.

ജില്ലാ ഭാരവാഹികളായ അബ്‌ദുറഹീം കരുവള്ളി, സികെ ശക്കീർ അരിമ്പ്ര, പിപി മുജീബ് റഹ്‌മാൻ എന്നിവർ വടക്കേമണ്ണ വിഷയാവതരണം നടത്തി. പി ഹംസ സഖാഫി, സൈദ് മുഹമ്മദ് അസ്ഹരി, അലി സഖാഫി, എ സിറാജ് എന്നിവർ സംസാരിച്ചു.

പൂർണ്ണ വായനയ്ക്ക്

Most Read: ‘ലവ് ജിഹാദ്’ വിടാതെ ബിജെപി; നിരോധിക്കാൻ നിയമം വേണമെന്ന് ശോഭാ സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE