പിഎസ്എല്‍വി-സി51 വിക്ഷേപിച്ചു; രാജ്യം പുതു ചരിത്രത്തിലേക്ക്

By Syndicated , Malabar News
pslv c51
Ajwa Travels

ന്യൂഡെല്‍ഹി: ഐഎസ്ആര്‍ഒയുടെ ആദ്യ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യമായ പിഎസ്എല്‍വി-സി51 വിക്ഷേപിച്ചു. 19 ഉപഗ്രഹങ്ങളുമായി ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം നടന്നത്.

പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ റോക്കറ്റിലെ പ്രധാന ഉപഗ്രഹം ബ്രസീലിൽ നിന്നുള്ള ആമസോണിയ-1 ആണ്. ഇതിനോടൊപ്പം 18 ചെറിയ ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നുണ്ട്. ഐഎസ്ആര്‍ഒയുടെ ഈ വര്‍ഷത്തെ ആദ്യ വിക്ഷേപമാണിത്. നാല് വര്‍ഷമാണ് ബ്രസീലിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹത്തിന് പ്രതീക്ഷിക്കുന്ന പ്രവര്‍ത്തന കാലാവധി. വാണിജ്യ അടിസ്‌ഥാനത്തില്‍ വിക്ഷേപിക്കുന്ന മറ്റ് 18 ഉപഗ്രഹങ്ങളില്‍ അഞ്ചെണ്ണം രാജ്യത്ത് നിന്ന് തന്നെയുള്ളവയാണ്.

പിഎസ്എല്‍വി-സിയുടെ അമ്പത്തിമൂന്നാമത്തെ ദൗത്യണിത്. ആഭ്യന്തര വിക്ഷേപണത്തിന് പുറമെ വാണിജ്യ വിക്ഷേപണം വിജയകരമായതോടെ ലക്ഷകണക്കിനു ഡോളര്‍ വിദേശ നാണ്യം ഇതുവഴി നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

Read also: മോദിയുടെ ഫോട്ടോയും ഭഗവത് ഗീതയും ബഹിരാകാശത്തേക്ക്; പിഎസ്എൽവി-സി 51ന്റെ വിക്ഷേപണം നാളെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE