സൈക്കോളജിക്കല്‍ ഓട്ടോപ്‌സി; സുശാന്ത് കേസില്‍ വഴിത്തിരിവുണ്ടാക്കാന്‍ സിബിഐ

By Team Member, Malabar News
Malabarnews_sushant
സുശാന്ത് സിങ് രാജ്പുത്
Ajwa Travels

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പുതിയ വഴിതിരിവുണ്ടാക്കാനൊരുങ്ങി സിബിഐ. സുശാന്തിന്റെ മരണത്തില്‍ സൈക്കോളജിക്കല്‍ ഓട്ടോപ്‌സി നടത്താനൊരുങ്ങുകയാണ് സിബിഐ അന്വേഷണസംഘം. താരത്തിന്റെ മരണകാരണം കണ്ടെത്താനായി സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അതിനുപിന്നാലെയാണ് സൈക്കോളജിക്കല്‍ ഓട്ടോപ്‌സി നടത്താന്‍ സിബിഐ തീരുമാനിക്കുന്നത്.

ജീവിതത്തിലെ ഓരോ ഘട്ടങ്ങളും സൂക്ഷ്മമായി പരിശോധിച്ചാണ് സൈക്കോളജിക്കല്‍ ഓട്ടോപ്‌സി നടത്തുന്നത്. സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ നേതൃത്വത്തിലാണ് സുശാന്തിന്റെ സൈക്കോളോജിക്കല്‍ ഓട്ടോപ്‌സി നടത്തുന്നത്. താരത്തിന്റെ വാട്സ്ആപ്പ് ചാറ്റ്, കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായുള്ള ബന്ധം, മാനസിക പിരിമുറുക്കങ്ങള്‍, മൂഡ് സ്വിങ്സ്, മാനസികാരോഗ്യം തുടങ്ങി ജീവിതത്തിലെ ഓരോ ഘടകങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. അപൂര്‍വ്വമായാണ് അന്വേഷണത്തിന്റെ ഭാഗമായി സൈക്കോളജിക്കല്‍ ഓട്ടോപ്‌സി നടത്തുന്നത്. ഇത്തരത്തില്‍ അന്വേഷണം നടക്കുന്ന മൂന്നാമത്തെ കേസാണിത്. സുനന്ദ പുഷ്‌കറിന്റെ കേസിലും ബുരാരി കൂട്ട ആത്മഹത്യക്കേസിലുമാണ് ഇതിനു മുന്‍പ് സിബിഐ ഇത്തരം അന്വേഷണരീതി കൊണ്ടുവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE