മഞ്ചേരിയിൽ ‘സൈഫോസ്’; മാനസികാരോഗ്യ രംഗത്തെ പുതിയ സ്‌ഥാപനം

By Central Desk, Malabar News
Psychologist In Manjeri at PSyfos
Ajwa Travels

മലപ്പുറം: ജില്ലയിലെ മഞ്ചേരിയിൽ മാനസികാരോഗ്യ ചികിൽസാ രംഗത്ത് ‘സൈഫോസ്’ എന്ന പുതിയ സ്‌ഥാപനം ഇനിമുതൽ സമൂഹത്തിന് കൂട്ടായി ഉണ്ടാകും. പ്രമുഖ ക്ളിനിക്കൽ സൈക്കോളജിസ്‌റ്റ് അസ്‍ലം സിദ്ദിഖിന്റെ നേതൃത്വത്തിലാണ് സൈഫോസിന്റെ പ്രവർത്തനം.

ഉറക്കക്കുറവ്, വിഷാദം, ഉൻമാദം, ഉല്‍കൺഠ, ഭയം, സ്വഭാവ വൈകല്യങ്ങള്‍, മുതിര്‍ന്നവരിലെ ഓര്‍മക്കുറവ്, സ്വഭാവ വ്യതിയാനങ്ങള്‍, കുട്ടികളിലെ പെരുമാറ്റ പ്രശ്‌നങ്ങള്‍, അമിത വികൃതി, അക്രമ വാസന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ശാസ്‌ത്രീയമായ ചികിൽസാ രീതികളായ കൗൺസിലിംഗ്, സൈക്കോതെറാപ്പി എന്നിവ സെന്ററിൽ ലഭ്യമാവുമെന്ന് അധികൃതർ വ്യക്‌തമാക്കി..

വിവിധ തരത്തിലുള്ള ഫോബിയക്കുള്ള(ഭയം)ചികിൽസ, കുട്ടികൾക്കും കുടുംബങ്ങൾക്കും വ്യക്‌തികൾക്കും അനുയോജ്യമായ വിവിധ കൗൺസിലിംഗ്, മാനസികാരോഗ്യ വിലയിരുത്തൽ, പഠന വൈകല്യങ്ങൾക്കുള്ള പരിഹാരം, ദുശീലങ്ങളെ മറികടക്കാനുള്ള മനശാസ്‌ത്ര ചികിൽസകൾ, സ്‌ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള വിവിധ ട്രെയ്‌നിംഗുകൾ എന്നിവയിലും സൈഫോസിന്റെ ശാസ്‌ത്രീയ സഹായങ്ങൾ ലഭ്യമാകും.

പാനിക് അറ്റാക് മറികടക്കാനുള്ള മനശാസ്‌ത്ര കൗൺസിലിംഗ്, ബിഹേവിയര്‍ തെറാപ്പി, സോഷ്യല്‍ മീഡിയ അഡിക്ഷൻ തുടങ്ങി മനസികാരോഗ്യവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങൾക്ക് ശാസ്‌ത്രീയ ചികിൽസാ രീതികൾ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് മഞ്ചേരിയിൽ‘സൈഫോസ്’ എന്ന പേരിൽ പുതിയ ചികിൽസാ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.

Psychologist In Manjeri at PSyfos
സൈക്കോളജിസ്‌റ്റുകളായ അസ്‍ലം സിദ്ദിഖ്, റിയാസ്, ഫാത്തിമ ഹിബ എന്നിവർ

പഠനങ്ങള്‍ പറയുന്നത് ലോകത്തിലെ 8 മുതല്‍ 10 വരെ ശതമാനം പുരുഷൻമാരും 10 മുതൽ 20 ശതമാനം സ്‌ത്രീകളും ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ വിഷാദം ഉൾപ്പടെയുള്ള മാനസിക പ്രശ്‌നങ്ങളിലൂടെ കടന്നു പോകുന്നവരാണ്. പക്ഷെ, നാം ചികിൽസ തേടാറില്ല. ആളുകൾ കളിയാക്കുമോ എന്ന് ഭയന്ന് മനശാസ്‌ത്ര വിദഗ്‌ധനെ സമീപിക്കില്ല. ഈ അവസ്‌ഥക്ക് മാറ്റം ഉണ്ടാക്കാനാണ് ‘സൈഫോസ്’ ശ്രമിക്കുക.

വൈദ്യശാസ്‌ത്ര രംഗത്ത് നാം പുരോഗതി കൈവരിച്ചെങ്കിലും, മനശാസ്‌ത്ര ചികിൽസാ രംഗത്ത് നാമിപ്പോഴും പലകാര്യങ്ങളും സ്വീകരിക്കാൻ തയ്യാറായിട്ടില്ല. തിരക്കേറിയ ജീവിതത്തിലെ ബന്ധങ്ങളിലെ വിള്ളലുകള്‍, തൊഴില്‍ പരമായ അനിശ്‌ചിതത്വം, മദ്യപാനം, തെറ്റായ ജീവിതശൈലി, ലഹരിമരുന്നുകളുടെ ഉപയോഗം എന്നിവയെല്ലാം ഉണ്ടാക്കുന്ന വിഷാദം ഉൾപ്പടെ പലതാണ് നമ്മുടെ ചുറ്റുമുള്ളവർ അനുഭവിക്കുന്നത്; ഇതിനൊക്കെ മനശാസ്‌ത്ര ചികിൽസാ രംഗത്ത് നിരവധി പരിഹാരങ്ങളുണ്ട്; ‘സൈഫോസ്’ പ്രതിനിധികൾ വ്യക്‌തമാക്കി.

Psychologist In Manjeri at PSyfos
ഫോബിയ (Representational Image)

മഞ്ചേരി കോർട്ട് റോഡിലെ പുളിക്കൽ ടവറിലാണ് ‘സൈഫോസ്’ ആരംഭിക്കുന്നത്. രാവിലെ 10 മണിക്ക് അഡ്വ. യുഎ ലത്തീഫ് എംഎൽഎ ഉൽഘാടനം നിർവഹിക്കും. മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ വിഎം സുബൈദ, അഡ്വ. ഫിറോസ് ബാബു, ഡോ. ഷിംന അസീസ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. തുടക്കത്തിൽ, ഒരു ക്ളിനിക്കൽ സൈക്കോളജിസ്‌റ്റും രണ്ട് കൺസൽട്ടൻറ് സൈക്കോളജിസ്‌റ്റും സൈഫോസിൽ ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് +91 9567 803 065 / +91 8281 675 706 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Most Read: ‘മാർക്ക് ജിഹാദ്’; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് വി ശിവൻകുട്ടിയുടെ കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE