ആരോഗ്യ പ്രവർത്തകർക്ക് സൗജന്യ ടിക്കറ്റ്; ബുക്കിംഗ് നീട്ടി ഖത്തർ എയർവേയ്‌സ്

By Team Member, Malabar News
qatar airways
Representational image
Ajwa Travels

ദോഹ : കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കായി ഖത്തർ എയർവേയ്‌സ് ഏർപ്പെടുത്തിയ സൗജന്യ വിമാന ടിക്കറ്റിനുള്ള ബുക്കിംഗ് തീയതി വീണ്ടും നീട്ടി. ‘താങ്ക്യൂ ഹീറോസ്’ എന്ന ക്യാംപയിനിലൂടെയാണ് ഖത്തർ എയർവേയ്‌സ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി സൂചകമായി സൗജന്യ ടിക്കറ്റുകൾ പ്രഖ്യാപിച്ചത്. 2022 മാര്‍ച്ച് 31 വരെയുള്ള യാത്രക്കായി 2021 സെപ്റ്റംബർ 30 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍ ട്വിറ്ററില്‍ അറിയിച്ചു.

ക്യാംപയിനിന്റെ ഭാഗമായി നേരത്തെ ടിക്കറ്റ് എടുത്തിട്ടും ഇതുവരെ യാത്ര ചെയ്യാന്‍ കഴിയാതിരുന്നവര്‍ക്ക് ടിക്കറ്റ് ഇനിയും ഉപയോഗിക്കാം. ക്യാംപയിനിലൂടെ ഒരു ലക്ഷം വിമാനടിക്കറ്റുകളാണ് ഖത്തർ എയർവേയ്‌സ് ആരോഗ്യ പ്രവർത്തകർക്ക് സൗജന്യമായി വിതരണം ചെയ്യുന്നത്. ഡോക്‌ടർമാര്‍, മെഡിക്കല്‍ പ്രാക്‌ടീഷണര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ലാബ് ടെക്നീഷ്യൻമാര്‍, ക്ളിനിക്കല്‍ റിസര്‍ച്ചര്‍, ഫാര്‍മസിസ്‌റ്റ് എന്നിവര്‍ക്കാണ് ഇതിനായി അപേക്ഷിക്കാന്‍ കഴിയുന്നത്.

സൗജന്യ ടിക്കറ്റിനായി അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് qatarairways.com/ThankYouHeroes എന്ന വെബ്സൈറ്റിലുള്ള ഫോം പൂരിപ്പിച്ച് രജിസ്‌റ്റർ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷൻ പൂർത്തിയായ ആരോഗ്യ പ്രവർത്തകർക്ക് മുൻഗണന ക്രമം അനുസരിച്ച് പ്രൊമോഷൻ കോഡ് ലഭിക്കും. തുടർന്ന് ഈ പ്രൊമോഷൻ കോഡ് ഉപയോഗിച്ച് ആരോഗ്യ പ്രവർത്തകർക്ക് ഖത്തര്‍ എയര്‍വേസ് സര്‍വീസ് നടത്തുന്ന ഏത് രാജ്യത്തേക്കും രണ്ട് എക്കണോമി ക്ളാസ് റിട്ടേണ്‍ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

Read also : ‘ഇന്ത്യയിൽ 21 പേർക്ക് കോവിഡ് വന്നപ്പോൾ റിപ്പോർട് ചെയ്‍തത് ഒരു കേസ് മാത്രം’; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE