ദോഹ: ഖത്തറില്‍ പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത് 927 പേര്‍ക്ക്. ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം 17,996 ആയി ഉയർന്നു. ഖത്തറിൽ കോവിഡ് മൂലമുള്ള മരണവും കുത്തനെ കൂടുകയാണ്. 24 മണിക്കൂറിനിടെ 6 മരണമാണ് റിപ്പോർട് ചെയ്‌തത്.
ഖത്തറിൽ ഇതുവരെ 312 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്.
അതേസമയം 814 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 204 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ചികിൽസയിലുള്ളവരുടെ എണ്ണം 1663 ആയി. 38 പേരെ കൂടി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. 427 ആളുകളാണ് ഗുരുതരാവസ്‌ഥയിൽ തുടരുന്നതെന്ന് ആരോഗ്യമന്ത്രലയം അറിയിച്ചു.
Read Also: കോവിഡിന്റെ രണ്ടാം തരംഗം; നാലാഴ്‌ച നിർണായകമെന്ന് കേന്ദ്ര സർക്കാർ