കോവിഡിന്റെ രണ്ടാം തരംഗം; നാലാഴ്‌ച നിർണായകമെന്ന് കേന്ദ്ര സർക്കാർ

By News Desk, Malabar News
covid update
Representational Image

ന്യൂഡെൽഹി: രാജ്യത്ത് അതിവേഗത്തിൽ കോവിഡ് വ്യാപിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലം. രണ്ടാം തരംഗം ആദ്യത്തേതിനേക്കാൾ ഗൗരവതരമാണ് എന്നും അടുത്ത നാലാഴ്‌ച നിർണായകമാണ് എന്നും മന്ത്രാലയം വ്യക്‌തമാക്കി.

മഹാരാഷ്‌ട്ര, ഗുജറാത്ത്, പശ്‌ചിമബംഗാൾ സംസ്‌ഥാനങ്ങളിലാണ് കൂടുതൽ കോവിഡ് റിപ്പോർട് ചെയ്യുന്നത്. രണ്ടാം തരംഗത്തെ നിയന്ത്രിക്കാൻ ജനങ്ങളുടെ പങ്കാളിത്തം പ്രധാനമാണ്. അടുത്ത നാലാഴ്‌ച അതി നിർണായകമാണ്. അതേസമയം ആഗോള തലത്തിൽ ഏറ്റവും കുറഞ്ഞ കോവിഡ് നിരക്കാണ് രാജ്യത്തുള്ളതെന്നും മന്ത്രാലയം പറഞ്ഞു.

ശാസ്‌ത്രീയമായ രീതിയിലാണ് കോവിഡ് വാക്‌സിനേഷൻ മുമ്പോട്ടു പോകുന്നതെന്നും മന്ത്രാലയ വക്‌താവ് കൂട്ടിച്ചേർത്തു. രോഗികളുടെ പ്രതിദിന എണ്ണത്തിൽ ഇന്ത്യ യുഎസിനെയും ബ്രസീലിനെയും പിന്തള്ളിയിട്ടുണ്ട്. 96,982 കേസുകളും 442 മരണവുമാണ് ചൊവ്വാഴ്‌ച റിപ്പോർട് ചെയ്‌തിട്ടുള്ളത്. ഇതിൽ 50,000ത്തോളം കേസുകൾ മഹാരാഷ്‌ട്രയിലാണ്.

Kerala News: മർദനമേറ്റ് കൊല്ലപ്പെട്ട 5 വയസുകാരി ലൈംഗിക പീഡനത്തിനിരയായി; പോസ്‌റ്റുമോർട്ടം റിപ്പോർട്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE