ശമ്പളം നൽകാൻ വൈകി; 314 കമ്പനികൾക്കെതിരെ നടപടിയുമായി ഖത്തർ

By Team Member, Malabar News
Qatar Take Action Against 314 Companies For Delaying salaries
Ajwa Travels

ദോഹ: തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഖത്തറിൽ 314 കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ച് അധികൃതർ. ഒക്‌ടോബർ 1ആം തീയതി മുതൽ നവംബർ 15ആം തീയതി വരെയുള്ള കാലയളവിലെ നിയമലംഘനങ്ങളുടെ പശ്‌ചാത്തലത്തിൽ ആണിത്.

പ്രവാസി തൊഴിലാളികളുടെ ശമ്പളമോ വേതനമോ നല്‍കുന്നതില്‍ കാലതാമസം വരുത്തുകയോ ഇവ നല്‍കാതിരിക്കുകയോ ചെയ്യുന്ന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കുന്നതിനുള്ള 2004ലെ തൊഴില്‍ നിയമം നമ്പര്‍ 14 അടിസ്‌ഥാനമാക്കിയാണ് 314 കമ്പനികള്‍ക്കെതിരെയുള്ള നടപടി.

പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതില്‍ മന്ത്രാലയം വളരെയധികം ജാഗ്രത പുലര്‍ത്താറുണ്ട്. നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ഉദ്യോഗസ്‌ഥര്‍ പരിശോധനകള്‍ നടത്തുന്നത് തുടരുകയാണ്. കരാര്‍, പബ്ളിക് സര്‍വീസ് മേഖലകളിലാണ് നിയമ ലംഘനം നടത്തിയ കമ്പനികള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് തൊഴില്‍ മന്ത്രാലയം വ്യക്‌തമാക്കി.

Read also: കിലോമീറ്ററിന് 25 രൂപയെങ്കിലും ഇല്ലെങ്കിൽ കെഎസ്‌ആർടിസി സർവീസ് നിർത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE