ഖത്തർ ലോകകപ്പ്; സമ്മാന തുകകൾ പ്രഖ്യാപിച്ചു

By Staff Reporter, Malabar News
WC-trophy-qatar
Ajwa Travels

ദോഹ: ഖത്തർ ഫുട്‌ബോള്‍ ലോകകപ്പിൽ ടീമുകളെ കാത്തിരിക്കുന്നത് കൈനിറയെ പണം. ടീമുകൾക്ക് ലോകകപ്പിനായി തയ്യാറെടുക്കാനും ഫിഫ പണം നൽകും. ലോകകപ്പിന് യോഗ്യത നേടിയ 32 ടീമുകൾക്കും മുന്നൊരുക്കത്തിനായി ഫിഫ നൽകുക ഒന്നര മില്യൺ ഡോളർ വീതമാണ്. ഇന്ത്യൻ രൂപയിൽ 11 കോടിയിലേറെ വരുമിത്.

ലോകകപ്പ് ജേതാക്കൾക്ക് ഇത്തവണ സമ്മാനത്തുകയായി 319 കോടി രൂപയാണ് ലഭിക്കുക. രണ്ടാം സ്‌ഥാനക്കാരെ കാത്തിരിക്കുന്നതും വമ്പൻ തുക, 227 കോടി രൂപ. മൂന്നാം സ്‌ഥാനത്ത് എത്തുന്ന ടീമിന് 205 കോടി രൂപയും നാലാം സ്‌ഥാനത്തെത്തുന്നവര്‍ക്ക് 189 കോടി രൂപയും സമ്മാനത്തുകയായി കാത്തിരിക്കുന്നു.

ക്വാർട്ടർ ഫൈനലിൽ പുറത്താവുന്ന ടീമുകൾക്ക് 129 കോടി രൂപ വീതവും പ്രീക്വാർട്ടർ ഫൈനലിൽ പുറത്താവുന്നവർക്ക് 98 കോടി രൂപ വീതവും പ്രഖ്യാപിച്ചിട്ടുണ്ട്. യോഗ്യത നേടുന്ന മറ്റ് ടീമുകൾക്ക് 68 കോടി രൂപ വീതവും സമ്മാനത്തുകയായി ഫിഫ നൽകുമെന്ന് അറിയിച്ചു കഴിഞ്ഞു.

Read Also: എൽജെഡി സംസ്‌ഥാന കമ്മിറ്റി ഇന്ന് ചേരും; ലയനം ചർച്ചയാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE