വ്യോമസേനക്ക് അഭിമാന നിമിഷം; റഫാൽ ഇന്ന് ഇന്ത്യയിലെത്തുന്നു

By Esahaque Eswaramangalam, Chief Editor
  • Follow author on
Rafale fighter aircraft_Malabar News
Rafale fighter jet
Ajwa Travels

ന്യൂഡൽഹി: അനേകം ചോദ്യങ്ങളുടെ ഉത്തരങ്ങൾ ബാക്കിയാക്കി,  റഫാൽ യുദ്ധവിമാനങ്ങൾ ഇന്ന് ഇന്ത്യയിലെത്തും. ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന 36 റഫാല്‍ യുദ്ധ വിമാനങ്ങളിലെ ആദ്യ ബാച്ചിലെ 5 എണ്ണമാണ് ഇന്ത്യയിലെത്തുക. ബാക്കി വരുന്ന 31 എണ്ണം 2022 അവസാനത്തിന് മുൻപ് കൈമാറും. ശക്തമായ സന്ദേശം ചൈനക്ക് നൽകുന്നതിന് വേണ്ടിയാണ് കോവിഡ് പ്രതിസന്ധികളെ മറി കടന്ന് വിമാനങ്ങൾ രാജ്യത്തേക്ക് എത്തിക്കുന്നത്.

2008 ജനുവരി 25-നാണ് ഇന്ത്യയും ഫ്രാന്‍സും പ്രതിരോധരംഗത്ത് ആയുധ ഉപകരണ കൈമാറ്റ കരാറില്‍ ഒപ്പ് വെച്ചത്. തുടര്‍ന്ന് 2012 ജനുവരി 31-നാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് 126 യുദ്ധ വിമാനങ്ങൾ നിര്‍മിച്ച് നല്‍കാനുള്ള അവകാശം ഫ്രഞ്ച് കമ്പനിയായ ‘ഡസാൾട്ട് ഏവിയേഷൻ’ എന്ന റഫാല്‍ നിർമ്മാണ കമ്പനി നേടിയെടുക്കുന്നത്. ഇന്ത്യയ്ക്ക് ആകെ ആവശ്യമുള്ള 126 യുദ്ധ വിമാനങ്ങളിൽ 18 എണ്ണം നേരിട്ടു വാങ്ങും; ബാക്കി 108 എണ്ണം സാങ്കേതികവിദ്യ സ്വന്തമാക്കി ഇന്ത്യയിൽ തന്നെ നിർമിക്കുമെന്നാണ് യു.പി.എ സർക്കാർ ‘ഡസാൾട്ട് ഏവിയേഷൻ’ കമ്പനിയുമായി ഉണ്ടാക്കിയിരുന്ന ധാരണ. അന്ന് പ്രതിപക്ഷത്തായിരുന്ന എൻ.ഡി.എ, ഈ ധാരണക്ക് എതിരായി വിവാദങ്ങളുടെ നിരകൾ സൃഷ്ടിച്ചെങ്കിലും ഇന്ന് എൻ.ഡി.എ ഭരണകൂടം അത് മറ്റൊരു രൂപത്തിൽ, അതേ കമ്പനിയിൽ നിന്ന് തന്നെ പൂർത്തീകരിക്കുന്നതാണ് കാണുന്നത്.

പൂർണ്ണ വായനയ്ക്ക്

ലേഖകൻ; ഇ.എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇസഹാഖ് ഈശ്വരമംഗലം മാദ്ധ്യമ പ്രവർത്തന മേഖലയിൽ വ്യക്‌തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. 'കേരളീയം' മലയാള സാംസ്‌കാരിക മാസികയുടെ എഡിറ്ററായി 5 വർഷം പ്രവർത്തിച്ചിട്ടുണ്ട്. GCC Business News -ന്റെ സ്‌ഥാപകനും എഡിറ്ററുമാണ്. മാദ്ധ്യമ രംഗത്തെ പ്രവർത്തന മികവിന് 2008-ൽ കെ.എൻ.എൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വിവിധ ബിസിനസ് സംരംഭങ്ങളിലും സാമൂഹിക സംഘടനകളിലും പങ്കാളിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE