റാഗിങ്; ചങ്ങരംകുളത്ത് വിദ്യാർഥികൾ തമ്മിൽ സംഘർഷം- അഞ്ചുപേർ അറസ്‌റ്റിൽ

By Trainee Reporter, Malabar News
Student ragging in malappuram

മലപ്പുറം: ചങ്ങരംകുളത്ത് റാഗിങ്ങിന്റെ പേരിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. ചങ്ങരംകുളം വളയംകുളം അസ്സബാഹ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ സീനിയർ വിദ്യാർഥികളാണ് ജൂനിയർ വിദ്യാർഥികൾ നടുറോട്ടിലിട്ട് മർദ്ദിച്ചത്. കഴിഞ്ഞ ദിവസമാണ് വിദ്യാർഥികൾ തമ്മിൽ റാഗിങ്ങിന്റെ പേരിൽ സംഘർഷം നടന്നത്. ആക്രമണം നടത്തിയ അഞ്ച് വിദ്യാർഥികളെ ചങ്ങരംകുളം പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌.

തവനൂർ തൃക്കണാപുരം ചോലയിൽ ഷഫസാദ്(20), മാറഞ്ചേരി തലക്കാട് മുഹമ്മദ് ഇർഫാൻ (20), അണ്ടത്തോട് ചോലയിൽ ഫായിസ്(20), കൊള്ളനൂർ ജാറം പൂഴികുന്നത്ത് മുർഷിദ്(21), പാലപ്പെട്ടി മച്ചിങ്ങൽ മുഹമ്മദ് ഫാദിഹ്(20) എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. സീനിയർ വിദ്യാർഥികളായ ഇവർ റാങ്കിങ്ങിനെ തുടർന്ന് ജൂനിയർ വിദ്യാർഥികളെ നടുറോട്ടിലിട്ട് മർദ്ദിക്കുകയായിരുന്നു.

തുടർന്ന് ആക്രമണത്തിൽ പരിക്കേറ്റ ജൂനിയർ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളേജിന് സമീപത്തെ സംസ്‌ഥാന പാതയിൽ വെച്ചാണ് വിദ്യാർഥികൾക്ക് മർദ്ദനമേറ്റത്. കോളേജും സംസ്‌ഥാന പാതയും തമ്മിൽ ഇരുന്നൂറ്‌ മീറ്റർ ദൂരമാണുള്ളത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Most Read: ട്രെയിനില്‍ രാത്രിയിലിനി ഉറക്കെ സംസാരം വേണ്ട; പിടി വീഴും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE