പരീക്ഷയെക്കുറിച്ച് ചർച്ച ചെയ്യാൻ പറയുമ്പോൾ കളിപ്പാട്ടത്തെ കുറിച്ച് പറയുന്നു; മോദിയെ പരിഹസിച്ച് രാഹുൽ

By Desk Reporter, Malabar News
rahul gandhi_2020 Aug 30
Ajwa Travels

ന്യൂഡൽഹി: പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ കളിപ്പാട്ട നിർമ്മാണ മേഖലയെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി രാഹുൽ ​ഗാന്ധി എം.പി. ട്വിറ്ററിലായിരുന്നു രാഹുലിന്റെ പരിഹാസം. ജെഇഇ-നീറ്റ് അപേക്ഷകർ പരീക്ഷയെക്കുറിച്ച് ചർച്ച ചെയ്യാൻ ആവശ്യപ്പെടുമ്പോൾ പ്രധാനമന്ത്രി കളിപ്പാട്ടങ്ങളെക്കുറിച്ചാണ് ചർച്ച ചെയ്യുന്നതെന്നാണ് രാഹുലിന്റെ ട്വീറ്റ്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജെഇഇ-നീറ്റ് പരീക്ഷകൾ നടത്താനുള്ള തീരുമാനത്തിൽ നിന്നു പിന്തിരിയണമെന്ന് കോൺ​ഗ്രസ് ആവശ്യപ്പെട്ടിരുന്നു. പരീക്ഷ നടത്തുന്നത് വിദ്യാർത്ഥികളെ മനഃപൂർവ്വം രോ​ഗബാധിതരാക്കുന്നതിനു തുല്ല്യമാണെന്നാണ് കോൺ​ഗ്രസിന്റെ വാദം.

കളിപ്പാട്ട നിർമ്മാണമേഖലയിൽ ഇന്ത്യയെ വൻശക്തിയാക്കുമെന്നും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ ശ്രദ്ധിക്കപ്പെടണമെന്നുമായിരുന്നു മൻ കി ബാത്തിലെ മോദിയുടെ പ്രഖ്യാപനം. “ലോകം മുഴുവൻ കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്ന കളിപ്പാട്ട കേന്ദ്രമായി മാറാനുള്ള കഴിവും പ്രാപ്തിയും ഇന്ത്യക്കുണ്ട്. ഇന്ത്യയുടെ ചില ഭാഗങ്ങൾ ഇപ്പോൾ തന്നെ കളിപ്പാട്ട ക്ലസ്റ്ററുകളായിട്ടുണ്ട്. രാംനഗരത്തിലെ ചന്നപട്ടണം (കർണാടക), കൃഷ്ണയിലെ കോണ്ടപള്ളി (ആന്ധ്രാപ്രദേശ്), തമിഴ്നാട്ടിലെ തഞ്ചാവൂർ, അസമിലെ ധുബ്രി, യുപിയിലെ വരാണസി എന്നിവ പോലുള്ള നിരവധി സ്ഥലങ്ങളുണ്ട്”- പ്രധാനമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE