ന്യൂ ഡെല്‍ഹി: യുപി പോലീസിന്റെ വെല്ലുവിളികള്‍ക്കിടയിലും വീണ്ടും ഹത്രാസിലേക്ക് പോവാന്‍ ഒരുങ്ങി രാഹുല്‍ ഗാന്ധി. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് മാദ്ധ്യമ പ്രവര്‍ത്തകരെയും മറ്റു രാഷ്‌ട്രീയ നേതാക്കളെയും കടത്തി വിടാതിരിക്കാന്‍ പോലീസ് ശ്രമങ്ങള്‍ നടക്കുന്നതിനു ഇടയിലാണ് ഇന്ന് വീണ്ടും രാഹുല്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ കാണാന്‍ പുറപ്പെടുന്നത്. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ഇന്ന് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് രാഹുല്‍, പ്രിയങ്ക എന്നിവര്‍ ഹത്രാസിലേക്ക് കടക്കാന്‍ ശ്രമിച്ചുവെങ്കിലും പോലീസ് ബലം പ്രയോഗിച്ചു തടയുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയാനെയും പോലീസ് തടഞ്ഞിരുന്നു.
രാഹുലിനെ കയ്യേറ്റം ചെയ്‌ത നടപടിക്ക് എതിരെ വ്യാപക പ്രതിഷേധങ്ങള്‍ രാജ്യത്തിന്റെ പലയിടത്തായി ഉയര്‍ന്നു വന്നിരുന്നു.
Read Also: ഹത്രാസില്‍ നിരോധന ഉത്തരവുകളുമായി ജില്ലാ ഭരണകൂടം; അതിര്‍ത്തികള്‍ അടച്ചു