ബിലീവേഴ്സ് ചര്‍ച്ച് സ്‌ഥാപനങ്ങളില്‍ റെയ്‌ഡ്‌

By Syndicated , Malabar News
Kp yohannan_Malabar news
Ajwa Travels

പത്തനംതിട്ട: തിരുവല്ലയിലെ ബിലീവേഴ്‌സ് ചര്‍ച്ച് സ്‌ഥാപനങ്ങളിലും ചര്‍ച്ച് ബിഷപ്പ് കെപി യോഹന്നാന്റെ വീട്ടിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. വിവിധ സംസ്‌ഥാനങ്ങളിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്‌ഥരാണ് റെയ്ഡ് നടത്തുന്നതെന്നാണ് വിവരം. ബിലീവേഴ്‌സ് ചര്‍ച്ച് സ്‌ഥാപനങ്ങളിലെ ജീവനക്കാരുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.

കെപി യോഹന്നാന്‍ നേതൃത്വം നല്‍കുന്ന ബിലീവേഴ്‌സ് ചര്‍ച്ച്, ഗോസ്‌പൽ ഫോര്‍ ഏഷ്യ ട്രസ്‌റ്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ച് വിദേശരാജ്യങ്ങളില്‍നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നതായും വന്‍തോതില്‍ ഭൂമിയും വിദ്യാഭ്യാസ സ്‌ഥാപനങ്ങളും വാങ്ങിക്കൂട്ടുന്നുവെന്നും നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. അതേത്തുടര്‍ന്ന് 2012 ല്‍ കെപി യോഹന്നാന് എതിരെ സംസ്‌ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.

Read also: കസ്‌റ്റഡി കാലാവധി അവസാനിച്ചു; ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE