കസ്‌റ്റഡി കാലാവധി അവസാനിച്ചു; ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

By Team Member, Malabar News
Malabarnews_sivasankar
Representational image
Ajwa Travels

തിരുവനന്തപുരം : മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഏഴ് ദിവസത്തെ കസ്‌റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തില്‍ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് അദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി ലഭിച്ച തെളിവുകളെ മുന്‍നിര്‍ത്തി ശിവശങ്കറിനെ വീണ്ടും കസ്‌റ്റഡിയില്‍ വാങ്ങാന്‍ ഇഡി അപേക്ഷ നല്‍കാനുള്ള സാധ്യതയും മുന്നിലുണ്ട്. ഇതിനൊപ്പം തന്നെ ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യഹരജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പരിഗണയില്‍ വരുന്നുണ്ട്.

കേസുമായി ബന്ധപ്പെട്ട് ശിവശങ്കറില്‍ നിന്നും കിട്ടിയ വിശദാംശങ്ങള്‍ ഇഡി ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ തന്നെ ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറിനെതിരെ നടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് കസ്‌റ്റംസ്. എൻഫോഴ്‌സ്‌മെൻറ് നടത്തുന്ന ചോദ്യം ചെയ്യലിന് ശേഷം നടപടികള്‍ സ്വീകരിക്കാനുള്ള തീരുമാനത്തിലാണ് ഇപ്പോള്‍ കസ്‌റ്റംസ് ഉദ്യോഗസ്‌ഥര്‍.

Read also : ജഡ്ജിമാരുടെ ശമ്പള വര്‍ധനയില്‍ സംസ്‌ഥാനങ്ങള്‍ നിലപാട് വ്യക്‌തമാക്കണം; സുപ്രീംകോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE