സംസ്‌ഥാനത്ത് മഴ മുന്നറിയിപ്പുകൾ പിൻവലിച്ചു

By Syndicated , Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ മുന്നറിയിപ്പുകൾ പിൻവലിച്ചു. അതേസമയം ഒറ്റപ്പെട്ട മഴയ്‌ക്കും ശക്‌തമായ കാറ്റിനും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്‌ദമാകാൻ സാധ്യത ഉള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് വിലക്കുണ്ട്. എന്നാൽ ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കൂടുതൽ സ്‌പിൽവേ ഷട്ടറുകൾ തുറന്നതോടെ പെരിയാറിൽ ജലനിരപ്പ് കൂടി. 142 അടിയിൽ ജലം എത്തിയതോടെയാണ് മുല്ലപ്പെരിയാറിൽ നിന്ന് അധികം ജലമൊഴുക്കാൻ തമിഴ്‌നാട് തീരുമാനിച്ചത്. ഘട്ടം ഘട്ടമായി 9 ഷട്ടറുകൾ ഉയർത്തി. ഇതോടെ പെരിയാർ നദിയിൽ ജലനിരപ്പ് നാലടിയിലേറെ ഉയർന്നിട്ടുണ്ട്.

Read also: തൃക്കാക്കര നഗരസഭയില്‍ സംഘര്‍ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE