രാമനാട്ടുകര അപകടം; സ്വർണക്കടത്ത് ബന്ധം അന്വേഷിക്കാൻ കസ്‌റ്റംസ് പ്രിവന്റീവ് സംഘമെത്തും

By Staff Reporter, Malabar News
ramanattukara accident-customs
Ajwa Travels

കോഴിക്കോട്: രാമനാട്ടുകരയിൽ 5 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് പിന്നിലെ സ്വർണക്കടത്ത് ബന്ധം അന്വേഷിക്കാൻ കസ്‌റ്റംസ് പ്രിവന്റീവ് സംഘം. സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകൾ അന്വേഷിച്ച കസ്‌റ്റംസ് പ്രിവന്റീവ് ഹെഡ്ക്വാർട്ടേഴ്സ് സംഘമാണ് ഈ കേസിലും എത്തുന്നത്.

2.33 കിലോഗ്രാം സ്വർണവുമായി കസ്‌റ്റംസ് പിടികൂടിയ മൂർക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖും രാമനാട്ടുകരയിലെ അപകടവും ബന്ധപ്പെടുത്തിയാണ് അന്വേഷണം ആരംഭിക്കുക എന്നാണ് വിവരം. അപകടത്തിന് പിന്നാലെ അറസ്‌റ്റിലായ ചെർപ്പുളശ്ശേരി സംഘത്തിലെ 8 പേരെയും കസ്‌റ്റംസ് സംഘം ചോദ്യം ചെയ്യും.

അസി. കമ്മീഷണർ പിജി ലാലുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ജോയിന്റ് കമ്മീഷണർ എം വസന്തഗേശൻ അന്വേഷണത്തിൽ മേൽനോട്ടം വഹിക്കും.

രാമനാട്ടുകര അപകടത്തിൽ സ്വർണക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് കണ്ണൂരിൽ കസ്‌റ്റംസ്​ റെയ്‌ഡ്‌ നടത്തിയിരുന്നു. കണ്ണൂർ അഴീക്കോട് സ്വദേശിയായ അർജുൻ ആയങ്കിയുടെ വീട്ടിലാണ്​​ എറണാകുളം കസ്‌റ്റംസ്​ പ്രിവന്റീവ്​ വിഭാഗത്തിന്റെ നേതൃത്വത്തിൽ റെയ്‌ഡ്‌ നടത്തിയത്​.​ ​കൂടുതൽ ചോദ്യം ചെയ്യലിന്​ ഹാജരാകാൻ​ അർജുന്​ നോട്ടീസ്​ നൽകിയിട്ടുണ്ട്. ഇയാൾക്ക് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്.

Malabar News: സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്‌ദാനം; കണ്ണൂരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE